Month: March 2012

             ചുവന്നമണ്ണ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോയ് ടി. വര്‍ഗ്ഗീസ്സിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടവകക്കാര്‍ സമരരംഗത്ത്. ഇടവകക്കാരില്‍ കുത്തിത്തിരിപ്പുണ്ടാക്കി വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് സമരക്കാര്‍ വികാരിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്ന വികാരിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന ഇടവകാംഗങ്ങളെ പൊതുയോഗത്തില്‍ നിന്ന് വികാരി ഇറക്കിവിട്ടുവെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്. ഇതു സംന്ധിച്ച് ഇടവകക്കാര്‍ മൈത്രാപൊലീത്തക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ പന്തല്‍കെട്ടി സമരം ചെയ്യുന്ന ഇടവകാംഗങ്ങളുള്‍പ്പെടുന്ന മുന്‍ ഭരണസമിതി പള്ളി നിര്‍മ്മാണത്തിനായുള്ള ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണവുമായി…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കളിമണ്‍ ഖനനത്തിന് ഹൈക്കോടതി നിരോധനം. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ബെന്നി തുരപ്പുറത്തിന്റെ ഹര്‍ജിക്ക് തീര്‍പ്പ് കല്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരോധനം. ആല്പാറ, തെക്കുംപാടം തുടങ്ങിയ പാടശേഖരങ്ങളില്‍ അനധികൃത കളിമണ്‍ ഖനനം വ്യാപകമായിരുന്നു. അധികാരികളുടെ അനുമതിയുണ്ടെന്ന വ്യാജേനയായിരുന്നു ഖനനം. ഇതിനാകട്ടെ, പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയര്‍ന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും അനധികൃത ഖനനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണസമിതി സന്നദ്ധമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ്…

പീച്ചിയില്‍ നിന്ന് മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് എം.പി.വിന്‍സെന്റ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട്, പീച്ചി, കണ്ണാറ, വലക്കാവ്, നടത്തറ, നെല്ലിക്കുന്ന് കിഴക്കേകോട്ട, ടൗണ്‍ വഴിയാണ് പുതിയ ബസ് സര്‍വ്വീസ്. രാവിലെ 5.30 ന് തൃശ്ശൂരില്‍ നിന്ന് പീച്ചിയിലേക്ക് സര്‍വ്വീസ് തുടങ്ങും. നടത്തറ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

posted by on on 10 September 11 at 07:02 AM   ഇലക്‌ട്രോണിക് മീഡിയയുടെ കാണാവേഗത്തിലാണ് മാധ്യമ പ്രവര്‍ത്തനം. വിപണിവല്‍ക്കരണത്തിന്റെ ആലസ്യംപൂണ്ട സമകാലിക ലോകത്തില്‍ മാധ്യമ പ്രവര്‍ത്തനവും വിപണിയുടെ താളത്തിനനുസൃതം. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് സക്രിയമായ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഛായ കല്പിച്ചു നല്‍കുവാനാകുമോ? സാമൂഹിക മാറ്റത്തിനും ഭരണകൂടത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നതിനും ചാലകശക്തിയാകുന്നതില്‍ ഇലക്‌ട്രോണിക് മിഡിയക്കാകന്നുണ്ടോ? ഈ സമസ്യകള്‍ക്കുള്ള ഉത്തരം തേടുവാനുള്ള ശ്രമമാണിവിടെ.   ഇന്ത്യയിലെ മറ്റ് പ്രദേശിക ഭാഷദൃശ്യമാധ്യമങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നതില്‍ മലയാള…

posted by on on 01 October 11 at 04:52 AM മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി Reg. No. A/12 540/08 മുടിക്കോട്, പട്ടിക്കാട് പി. ഒ., തൃശ്ശൂര്‍ – 680 652 അതിപുരാതനമായ ഈ കര്‍ഷക ഭൂമിയിലെ ഓരോ പ്രദേശവും ഭാരത സംസ്കാര രൂപികരണത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്കാരിക പൈതൃകം പ്രഥമഗണനീയംതന്നെയാണ്. ഈ സാംസ്കാരിക ഉന്നമനത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് നമ്മുടെ…

posted by  കെ.കെ ശ്രീനിവാസന്‍ on on 04 October 11 at 04:04 AM കെ.കെ.ശ്രീനിവാസന്‍ ഭൂപരിക്ഷ്ക്കരണ നിയമ പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്ത മാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക അടിവരയിടുന്നു. ഈ ഉറപ്പ് പാലിക്ക പ്പെടേണ്ടതിന്റെ അനിവാര്യതയുടെയും ഏകതാപരിഷ്ത്തിന്റെ ഭൂസമരാഹ്വാനത്തിന്റെയും ദേ ശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടുകയാണിവിടെ  കേരളത്തിലെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപരിഷ്ക്കരണ നിയമം. ‘കൃഷിഭൂമി കര്‍ഷകന ്’…

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012. മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  കൊല്ലവര്‍ഷം 1956. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ ഈ വര്‍ഷത്തിന് സവിശേഷ സ്ഥാനം. അമേരിക്കയും…