Month: April 2012

ദേശീയപാത നിര്‍മ്മാണത്തിനായി വ്യാപകമായി കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതാവസ്ഥ യിലായിരിക്കുകയാണ്. പഞ്ചായത്തിലെ കൊമ്പഴ മുതലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തടസ്സം നേരിട്ടിരിക്കുന്നത്. വാണിയംമ്പാറയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിന്ന് പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെ മണ്ണെടുക്കു ന്നതിനെ പ്രതിയാണ് പ്രതിഷേധം ശക്തമായത്. അനധികൃത മണ്ണെടുപ്പിന് പൊലീസ് കൂട്ടുനില്‍ക്കുന്നു വെന്ന ആരോപണങ്ങള്‍ വ്യാപകമാണ്. ഇതിനിടെ, മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമ്മോ നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. രണ്ടംഗങ്ങള്‍ പഞ്ചായത്ത് അനുമതിയോടെ മണ്ണെടുക്കണമെന്ന് വാദിച്ചെങ്കിലും സ്‌റ്റോപ്പ്…

പാണഞ്ചേരി പഞ്ചായത്ത് 7ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷീജ ബിനുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ഷീല അലക്‌സ് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് കേസ് മുന്‍സിഫ് കോടതി തള്ളി. തുല്യ വോട്ടുകളുടെ പഞ്ചായത്തില്‍ ടോസ്സ് നേടിയാണ് ഷീജ വിജയിച്ചത്.

പീച്ചി അണക്കെട്ടിന്റെ വലതുകര കനാലിലൂടെയുള്ള വെള്ളം വിതരണം നിറുത്തിവെച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണിത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെയും തൃശ്ശൂര്‍ കോള്‍നില പുഞ്ചകൃഷിക്കുമായുള്ള ജലസേചന പദ്ധതിയായിട്ടാണ് അണക്കെട്ട് വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ കാര്‍ഷിക മേഖലയെ അവഗണിച്ച് തൃശ്ശൂര്‍ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സെന്ന നിലയിലാണ് അണക്കെട്ട്. പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് വേണ്ടിയാണ് ഇടത് വലത് കനാലുകള്‍ പണിതീര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ കനാലുകള്‍ ഏറെകുറെ ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. കനാല്‍ അടച്ചതോടെ പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വരണ്ടുണങ്ങി. ഇവിടെ കുടിവെള്ളമില്ലാതെ…

കൂട്ടാല ലൗ സിറ്റിയുടെ വിഷുദിനാഘോഷവും 12ാം വാര്‍ഷികവും എം.പി. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂട്ടാല പാലച്ചുവട് ഭഗവതി ക്ഷേത്രാങ്കണത്തിലായിരുന്നു ആഘോഷചടങ്ങുകള്‍. അര്‍ഹതപ്പെട്ട കുടംബങ്ങള്‍ക്കുള്ള അരി വിതരണം അസി. പൊലീസ് കമ്മീഷണര്‍ ടി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാസീരിയല്‍ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും മുഖ്യാതിഥികളായി. പഞ്ചായത്തംഗം വി.എസ് സുജിത്, കെ.സി. അഭിലാഷ്, പീച്ചി പൊലീസ് എസ്.ഐ വി.എ. ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കലാപരിപാടികള്‍ അരങ്ങേറി.

ഒരാഴ്ച നീണ്ടുനിന്ന അവധിക്കാല ബൈിള്‍ ക്ലാസ്സ് സമാപിച്ചു. മാരായ്ക്കല്‍, ചാലാമ്പാടം പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ചാലാമ്പാടം സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്ക്കൂള്‍. ഫാദര്‍ എല്‍ദോ പോള്‍ നേതൃത്വം നല്‍കിയ അവധിക്കാല ക്ലാസ്സിന്റെ സമാപനം കുറിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കപ്പെട്ടു. ഷെറിന്‍ മാത്യു, ബിജോയ് ജേക്കബ്ബ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണനെതിരെ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 9 അംഗ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വന്തം കക്ഷിയിലുള്‍പ്പെട്ടവര്‍ തന്നെ പ്രസിഡന്റ് പി.വി. പത്രോസിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പേ്രതാസിനോടൊപ്പം സുഭദ്ര ശങ്കുണ്ണിനായര്‍, ബാബുതോമസ്, കെ.എ. ഗോപാലന്‍ എന്നിവര്‍ ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.വി. ജോസിന് വോട്ടു ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. വിശാല ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകളുടെ മറവിലുള്ള രൂക്ഷമായ ചേരിപ്പോരാണത്രെ…

ജനമൈത്രി സുരക്ഷാപദ്ധതിയില്‍ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കോളനി നിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും അവരുടെ സുരക്ഷിതത്വവും അവര്‍ക്കുള്ള സേവനവും ഉറപ്പുവരുത്തുന്നതിനുമായുള്ള പദ്ധതിയാണിത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസമുറപ്പു വരുത്തി വ്യക്തിത്വ വികസനവും ജനമൈത്രിസുരക്ഷാ പദ്ധതിയിലുള്‍പ്പെടുന്നു. കോളനിയില്‍ രണ്ടു പൊലീസുകാരെ നിയോഗിക്കുമെന്ന് കമ്മീഷണര്‍ വിജയന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടത്തി. ഒല്ലൂര്‍…

സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ പൊരുള്‍ തേടിയെന്ന ജില്ലാതല സെമിനാറില്‍ പട്ടിക്കാട് ഹയര്‍ സെക്കന്ററി വിദ്യാലയം രണ്ടാം സ്ഥാനം നേടി. പാണഞ്ചേരിയുടെ ചരിത്രം അവതരിപ്പിച്ചാണ് സെമിനാറില്‍ നേട്ടം കൈവരിച്ചത്. ഒല്ലൂക്കര ബ്ലോക്ക്തല സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ സെമിനാറില്‍ പങ്കെടുക്കുവാനുള്ള അര്‍ഹത നേടിയത്. സെമിനാറില്‍ പങ്കെടുത്ത ആബിദ. കെ.എ. കെ.ബി. ഷിന്‍സ, ജസീറ പര്‍വീണ്‍, എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാത്‌സ്…

          പഞ്ചായത്തിലെ ജലനിധി കുടിവെള്ളവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരങ്ങള്‍ക്കായുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളോട് ജലനിധി നടത്തിപ്പ് സമിതി സഹകരിക്കുന്നില്ലെന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ആരോപിച്ചു. കണക്ഷന്‍ അനുവദിച്ച വിവരങ്ങള്‍ അടക്കമുള്ളത് പഞ്ചായത്തില്‍ സമര്‍പ്പിച്ച് അറ്റകുറ്റപണികള്‍ക്കായുള്ള ഫണ്ട് കൈപ്പറ്റുന്നതില്‍ ജലനിധി നടത്തിപ്പ് സമിതി ഗുരുതരമായി അലംഭാവം കാണിക്കുന്നുവെന്നും മാര്‍ച്ച്     20-ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം കുറ്റപ്പെടുത്തി.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2012 – 13 ലേയ്ക്കുള്ള ബജറ്റ് 16,95,19,200 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ആക്ടിങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു് നാണ്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ശകുന്തള ഉണ്ണികൃഷ്ണന്‍ മാര്‍ച്ച്  27-നാണ് ബജറ്റ് അവതരിപ്പിച്ചത്.  കുടിവെള്ളം വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല, ഭവന നിര്‍മ്മാണ പദ്ധതി, റോഡ് വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വികസനോന്മുഖ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് വാര്‍ഷിക ബജറ്റെന്ന് ശകുന്തള ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. പഞ്ചായത്തില്‍…