Month: April 2012

ലോട്ടറിവില്പന തൊഴിലാളി രാജീവിന്റെ മരണസഹായനിധി രൂപീകരണത്തിനായി സര്‍വ്വകക്ഷി ആലോചനയോഗം നടന്നു. പീച്ചിറോഡ് ജംഗ്ഷനിലുണ്ടായ റോഡപകടത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. ചൂലിപാടം സ്വദേശിയായിരുന്നു രാജീവ്. മക്കളില്ലാത്ത രാജീവിന്റെ ഭാര്യ പുഷ്പ ചൂലിപ്പാടത്ത് പുറമ്പോക്കിലാണ് താമസം. പുഷ്പയ്ക്ക് മൂന്ന് സെന്റ് സ്ഥലവും വീടും നല്‍കുന്നതിനുവേണ്ടിയാണ് സഹായനിധി രൂപീകരിച്ചത്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോയ് കെ ദേവസ്സി, വാര്‍ഡ് അംഗങ്ങളായ സി.എം. ദാമോദരന്‍, ജോര്‍ജ് പായപ്പന്‍ എന്നിവര്‍ കമ്മിറ്റിയുടെ രക്ഷാധികരാകളാണ് . രാജീവിന്റെ ഭാര്യ പുഷ്പയും ആലോചന യോഗത്തില്‍…

കെ.കെ.ശ്രീനിവാസന്‍/kk sreenivasan This research paper on Working of Micro Finance Insituitions (MFIs) was published as a report in Samakalika Malayalm Weekly  (Issue  28 Jan 2011) and posted on  this news portal 07 August 2011 at 12:47 AM and now the same is posted once again….. posted by  on 07 August 2011 at 12:47 AM ദരിദ്രര്‍ എക്കാലവും…

  കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കുകളുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തുഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. കെ.വി ജോസാണ് പുതിയ പഞ്ചായത്തു പ്രസിഡണ്ട്. 22 അംഗ പഞ്ചായത്തു ഭരണസമിതിയില്‍ കോണ്‍ഗ്രസ്സ് പക്ഷത്ത് 13 അംഗങ്ങളുണ്ട് , എന്നാല്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ പി.വി പത്രോസിനെ വൈസ്. പ്രസിഡണ്ട് ശകുന്തള ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പ് ഇടതുപക്ഷത്തിലെ 9 അംഗങ്ങളുമായി കൂട്ടുചേര്‍ന്നാണ് പത്രോസിനെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഇതേ തുടര്‍ന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പത്രോസടക്കം നാലംഗങ്ങള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കെ.വി.ജോസിന് വോട്ടുചെയ്യുകയായിരുന്നു.

posted by on on 22 June 11 at 09:08 AM 3 out of 5 stars Rate this article ഇ. സന്തോഷ്‌ കുമാര്‍ നീല, വെള്ള നിറങ്ങളിലുള്ള ചില കൊടികളെക്കുറിച്ചുള്ള കാര്യമാണ്. എന്നാലും `ഓ, കൊടികള്‍ !’ എന്നു പറഞ്ഞു നിസ്സാരമായി തള്ളിക്കളയാവുന്ന സംഗതിയല്ല. പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററിയൊക്കെയാക്കി ഉയര്‍ത്തുന്നതിനു മുന്‍പുള്ള കാലം. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിനു മുന്‍പ് എന്നു കൃത്യമായി പറയാം. സ്കൂളുകളില്‍ കക്ഷിരാഷ്ട്രീയം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ സാധാരണ…

on 22 February 12 at 09:39 PM പഞ്ചായത്തിലെ  വാര്‍ഡ്- 4-ലെ ചെട്ടിയാര്‍ കുളത്തിന്‌സമീപമുള്ള സ്ഥലം കയ്യേറി വീട് നിര്‍മ്മിച്ചവരെ പഞ്ചായത്ത് ഒഴിപ്പിച്ചു. ഒരേക്കറോളം പഞ്ചായത്ത് ഭൂമിയാണ് കയ്യേറിയിരുന്നത്. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്കായാണ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് തീരുമാനം. എം.പി., എം.എല്‍.എ, ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് കുളം നവീകരിച്ച് നീന്തല്‍കുളം നിര്‍മ്മിക്കുവാനുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ഭൂമി കയ്യേറിയിട്ടുള്ളവരെ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുവാനാണ് പഞ്ചായത്തിന്റെ തീരുമാനം.

കെ.കെ.ശ്രീനിവാസന്‍ ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും…