Month: May 2012

  കാര്‍ത്ത്യായനി ക്ഷേത്രറോഡുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ്, അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുജിത്ത്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീല അലക്‌സ് , സുശീല രാജന്‍, സിന്ധു സുശീലന്‍, ലൗലി പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണാറ ഇ.എം.എസ് സാംസ്ക്കാരിക നിലയത്തിന്റെയും ഫാമിലി വെല്‍ഫെയര്‍ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡും പഠനോപകരണങ്ങളും നല്‍കി. ഐസക്ക് ചൊള്ളാക്കുഴി, മാര്‍ക്കോസ് പൂമറ്റത്തില്‍ എന്നിവരുടെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ്. ചടങ്ങിന് ഇ.എം.എസ് സാംസ്ക്കാരിക നിലയം പ്രസിഡന്റ് ഇ.എം. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം തൃശ്ശൂര്‍ അസി. പോലീസ് കമ്മീഷണര്‍ ടി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ്, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പി.വി. രവീന്ദ്രന്‍, വികാരി സെബി പുത്തൂര്‍ തുടങ്ങിയവര്‍…

മാരായ്ക്കല്‍ ഗ്രാമോത്‌സവം സമന്വയ 2012നെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ നാട്ടുകാരില്‍ നിന്ന് വന്‍തുകകള്‍ പിരിച്ചെടുത്ത് നടത്തുന്ന ഗ്രാമോത്‌സവ മാമാങ്കത്തിനെതിരെയാണ് ഡിഫിയുടെ പ്രതിഷേധം.

  പാണഞ്ചേരി പഞ്ചായത്ത് മാരായ്ക്കലില്‍ (19 -ാം വാര്‍ഡ്) സമന്വയ 2012 എന്ന പേരില്‍ ഗ്രാമോത്‌സവം സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ റാലിയോടു കൂടിയാണ് സമന്വയ 2012 ആരംഭിച്ചത്. പഠനോപകരണങ്ങളുടെ വിതരണം, പ്രവര്‍ത്തനമികവ് കാഴ്ചവച്ച കുടുംബശ്രീ യൂണിറ്റിനുള്ള സമ്മാനദാനം, എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ആദരിച്ചു.

കെ.കെ.ശ്രീനിവാസന്‍/kk sreenivasan നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം ഔദ്യോഗിക നേതൃത്വം പ്രതിക്കൂട്ടിലകപ്പെി ട്ടിരിക്കുന്നു. വി. എസ്. അച്ച്യുതാനന്ദനാകട്ടെ ഈ തക്കംനോക്കി പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയിരിക്കുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നതാണെത്ര അച്ച്യുതാനന്ദന്റെ ആവശ്യം.…

കെ.കെ.ശ്രീനിവാസന്‍/ KK SREENIVASAN exclusive report fully powered RTI documents വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശംവയ്ക്കുന്നത് നിരോധിച്ചിട്ടുള്ള ആനകൊമ്പ് കണ്ടെത്തിയിട്ടും അത് കൈവശക്കാര ന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടതിലെ നിയമവി രുദ്ധതയെക്കുറിച്ച് വനംവകുപ്പിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തന്റെ മകനായ വനംവകുപ്പ് മന്ത്രിക്ക് ആനകൊമ്പ് കട്ടവരെ സംര ക്ഷിക്കുന്നതിലും മറ്റുമാണ് താല്പര്യമെന്ന് ബാലകൃഷ്ണപിള്ള ഒരു പത്ര സമ്മേളനത്തിനിടെ പറഞ്ഞ കാര്യം ഇവിടെ ചേര്‍ത്തുവായിക്കണം സിനിമാനടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ഇന്‍കംടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത മൃഗത്തിന്റെ കൊമ്പ് ആനകൊമ്പാണെന്ന്…

പീച്ചി സെന്റ് ജോര്‍ജ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി തിരുനാള്‍ ആഘോഷിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ കാര്‍മികത്വത്തിലായിരുന്നു തിരുനാള്‍ ചടങ്ങുകള്‍. പ്രദിക്ഷണം, ആശീര്‍വാദം, നേര്‍ച്ചസദ്യ തുടങ്ങിയവ നടന്നു. ചടങ്ങുശള്‍ക്ക് പരിസമാപ്തി കുറിച്ച് കരിമരുന്ന് പ്രയോഗം നടന്നു.

എല്‍ഡിഎഫിന്റെ പിന്തുണയോടെ സുഭദ്ര ശങ്കുണ്ണിനായര്‍ പാണഞ്ചേി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ സുശീലരാജനെയാണ് സുഭദ്ര ശങ്കുണ്ണിനായര്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഭദ്ര, പി.വി പത്രോസിനൊപ്പം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ വോട്ടു ചെയ്തിരുന്നു. ഇതിനു പ്രത്യുപകാരമെന്ന നിലയിലാണ് തങ്ങളുടെ സ്ഥിനാര്‍ത്ഥിയെ മത്‌സരിപ്പിയ്ക്കാതെ സുഭദ്രയ്ക്ക് വോട്ടു ചെയ്തത്. പി.വി. പത്രോസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുന്നതില്‍ ശകുന്തള ഉണ്ണികൃഷ്ണന്‍ ഗ്രൂപ്പിനൊപ്പമായിരുന്നു സുശീല രാജന്‍. പക്ഷേ പിന്നീട് നടന്ന അവിശ്വാസപ്രമേയത്തിലൂടെ ഇടതുപക്ഷ…

കൂട്ടാല-മാരായ്ക്കല്‍  കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് വാട്ടര്‍ അതോറിറ്റി അസി. എന്‍ഞ്ചിനിയറേയും ഓവര്‍സീയറെയും തടഞ്ഞുവച്ചു. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാതെ ഉദ്യോഗസ്ഥരെ ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന് സമരക്കാര്‍ ശഠിച്ചതോടെ പോലീസ് യൂത്ത് കോണ്‍ഗ്രസ്സുകാരെയും നാട്ടുകാരെയും അറസ്റ്റ് ചെയ്തു. ജനങ്ങള്‍ പലകുറി ആവലാതികള്‍ അറിയിച്ചിട്ടും ഇനിയും പരിഹാരമായിട്ടില്ല. വര്‍ഷങ്ങളായുള്ള കുടിവെള്ളക്ഷാമം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.സി. അഭിലാഷ്, സി.എം. രാജേന്ദ്രന്‍, പുഷ്പ സുബ്രന്‍, ശോഭാ ഗോപി, ബിനു ഇടപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പൂജാകദളി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയിലെ അഞ്ചംഗ വനിതഗ്രൂപ്പുകളാണ് കദളി വാഴ കൃഷി ചെയ്യുന്നത്. പദ്ധതിയനുസരിച്ച് 400 വാഴകള്‍ കൃഷി ചെയ്യണം. കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും ഒരു ഹെക്ടര്‍ വാഴകൃഷിക്ക് 20,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. പഞ്ചായത്ത് ഒരു വാഴക്ക് 25 രൂപയും കൃഷിഭവന്‍ വളം സബ്‌സിഡിയും നല്‍കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായുള്ള കരാര്‍ പ്രകാരം കദളി വാഴക്കുലകള്‍ ദേവസ്വത്തിന് നല്‍കണം. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ…