അവാര്‍ഡ്ദാനവും പുസ്തകവിതരണവും

കണ്ണാറ ഇ.എം.എസ് സാംസ്ക്കാരിക നിലയത്തിന്റെയും ഫാമിലി വെല്‍ഫെയര്‍ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡും പഠനോപകരണങ്ങളും നല്‍കി. ഐസക്ക് ചൊള്ളാക്കുഴി, മാര്‍ക്കോസ് പൂമറ്റത്തില്‍ എന്നിവരുടെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ്. ചടങ്ങിന് ഇ.എം.എസ് സാംസ്ക്കാരിക നിലയം പ്രസിഡന്റ് ഇ.എം. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം തൃശ്ശൂര്‍ അസി. പോലീസ് കമ്മീഷണര്‍ ടി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ്, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പി.വി. രവീന്ദ്രന്‍, വികാരി സെബി പുത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post