Day: June 15, 2012

ലോക പുകയില വിരുദ്ധദിനമാചരിച്ചു. വാണിയമ്പാറ സെന്ററില്‍ നടന്ന റാലിയും പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടിയും ആരോഗ്യ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. പുകയില വിമുക്ത ലോകം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാനി ചാക്കോ ക്ലാസെടുത്തു. വാര്‍ഡ് അംഗങ്ങളായ ഷീജ ബിനു, സാവിത്രി സദാനന്ദന്‍, ഷീല അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

പച്ചക്കറികളുടെ വില നിയന്ത്രണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് പട്ടിക്കാട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി സ്റ്റാള്‍ എം.എല്‍.എ എം.പി. വിന്‍സെന്റ ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സുശീല ടീച്ചര്‍, വാര്‍ഡംഗം ആനി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുഴ തീരസംരക്ഷണത്തിനായി രാമച്ചം പദ്ധതിക്ക് കണ്ണാറ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടക്കം കുറിച്ചു. കണ്ണാറ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കെ.വി. ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. രാമച്ചത്തെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള കൈപുസ്തകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. രാമച്ചം, ജലം, തീരസംരക്ഷണം എന്നിവയിലൂന്നി ഡോ.എസ്. ശങ്കര്‍ ക്ലാസെടുത്തു. രാമച്ച പദ്ധതിക്ക് പഞ്ചായത്ത് പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് കെ.വി.ജോസും ശകുന്തള ഉണ്ണികൃഷ്ണനും…

കണ്ണാറ ഇ.എം.എസ് സാംസ്ക്കാരിക നിലയത്തിന്റെയും ഫാമിലി വെല്‍ഫെയര്‍ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ജോഫി ജോസഫ്, ഫാ. പി.പി. എല്‍ദോ, എം. ആര്‍. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പി.പി. രവീന്ദ്രന്‍, സാംസ്ക്കാരിക നിലയം പ്രസിഡന്റ് ഇ.എം. വര്‍ഗ്ഗീസ്, സെക്രട്ടറി എം.പി. സാബു എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പട്ടിക്കാട് എല്‍.പി. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. വിധവ വെല്‍ഫെയര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് എം.എല്‍.എ വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.സി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.. പട്ടിക്കാട് ഹൈസ്ക്കൂളിലും ഹയര്‍സെക്കന്ററി സ്ക്കൂളിലും ലോക പരിസ്ഥിതി ദിനാചരണങ്ങള്‍ നടന്നു.

കളഞ്ഞുകിട്ടിയ 25000 രൂപ ഉടമസ്ഥന് തിരികെ നല്‍കി കണ്ണാറ കമ്പനിപ്പടി പാലാട്ടികുനത്താന്‍ അഗസ്തി മകന്‍ തോമസ് സത്യസന്ധതയുടെ ആള്‍രൂപമായി. ചെമ്പൂത്ര പണ്ടാത്ത് രാമകൃഷ്ണന്റെ പണമാണ് കളഞ്ഞുപോയത്. പീച്ചി എസ്.ഐ. വി.ഐ. ഡേവിസിന്റെ സാന്നിദ്ധ്യത്തില്‍ രാമകൃഷ്ണന്‍ തോമസില്‍ നിന്നും പണമേറ്റുവാങ്ങി.