Month: October 2012

സ്വന്തം ലേഖകന്‍ ശകുന്തളയ്ക്കെതിരെഅവിശ്വാസപ്രമേയം പാസ്സാകുന്നതോടെ ഇടതുപക്ഷത്തിലെ സാവിത്രി സദാനന്ദനെ വൈസ് പ്രസിഡന്റാക്കുന്ന രീതിയില്‍ എ വിഭാഗം ഇടതുപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുകളുണ്ടാക്കിയേക്കും. ഇത് പ്രകാരം ജോസ് പ്രസിഡന്റ് സ്ഥാനം ബാബുതോമസിന് കൈമാറാനുള്ള രാഷ്ട്രീയ അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. നീക്കങ്ങള്‍ കരുതപ്പെടുമ്പോലെ യഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടാല്‍ അവിശ്വാസപ്രമേയത്തിലൂടെ റോയ്.കെ.ദേവസിയുടെ സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം നഷ്ടപ്പെടാം. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്ന ചക്കരകുടം കൈപിടിയിലൊതുക്കു കയെന്നത് ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ മാത്രം ആശ്രയിച്ചല്ല. അധികാര രാഷ്ട്രീയത്തിന്റെ അടിതടകള്‍ കൃത്യമായ മെയ്‌വഴക്കത്തോടെ പ്രയോഗിക്കുവാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ പഞ്ചായത്ത്…

മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ വിശ്വാസ വര്‍ഷാചരണ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സമൃദ്ധി ഉല്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു. 2012ഒക്‌ടോബര്‍ 13ന് പീച്ചി മലങ്കര കത്തോലിക്ക പള്ളിയങ്കണത്തില്‍ നടന്ന മേളയില്‍ മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്ന് റീജിയണുകളിലെ സമൃദ്ധി അയല്‍ക്കൂട്ട അംഗങ്ങള്‍ നിര്‍മ്മിച്ച ഭക്ഷ്യോത്പന്നങ്ങള്‍ കരകൗശല വസ്തുക്കള്‍, നൈറ്റികള്‍, പെയിന്റിംഗ്‌സ്, ജ്വല്ലറി ഐറ്റംസ്, കയര്‍ ചവുട്ടികള്‍, സോപ്പ് പൗഡര്‍ ഫിനോയില്‍ , വേസ്റ്റ് തുണികൊണ്ട് നിര്‍മ്മിച്ച ചവുട്ടികള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സമൃദ്ധിയുടെ ആദിവാസി…

posted by ലിജിമോള്‍ വി.എ, ഹ്യൂമാനിറ്റിസ്, ജിഎച്ച്എസ്എസ് പീച്ചി on  24 July 11 at 05:24 AM സായാഹ്ന വേളയില്‍ പച്ചപുല്‍പ്പായയില്‍ ഏകാഗ്രചിത്തയായ് ഞാനിരിക്കേ മിന്നിത്തിളങ്ങുമാ മിന്നാമിനുങ്ങുകള്‍ പൊന്‍ശോഭയെങ്ങും പരത്തീടുന്നു. ഇളംതെന്നല്‍ തഴകുവമെന്‍ വാര്‍മുടിയില്‍ മിന്നാമിനുങ്ങുകള്‍ ഉമ്മവെച്ചു പാറീ മെല്ലെ ശിരസ്സുയര്‍ത്തീ നോക്കീ ഞാന് പൂനിലാവുപൊഴിക്കുമാ പൂര്‍ണ്ണ ചമ്ദ്രനെ പെട്ടന്നതാ വിണ്ണിന്‍ മാറില്‍ നിന്നുമെന്‍ – കവിള്‍ത്തടത്തിവലിറ്റിറ്റുവീണു മഴത്തുളളീ തെല്ലു ഞെട്ടി ഞാന്‍ നോക്കവേ കണ്ടൂ തിളങ്ങും നയനവുമായ് നില്‍ക്കുമാ താരത്തെ കണ്ണൊന്നു ചിമ്മിയവള്‍ എന്നെ…

സ്വന്തം ലേഖകന്‍  തനിക്ക് മുന്‍പരിചിയം പോലുമില്ലാത്ത വൃദ്ധനോടുള്ള കണ്ടക്ടറുടെ മര്യാദയില്ലാത്ത സമപീനത്തിന് സാക്ഷ്യംയംവഹിക്കേണ്ടിവന്നതാണ് പീച്ചി റോഡില്‍ യാത്രാക്കാരെ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കിപ്പെട്ട സാഹചര്യം. പീച്ചി-തൃശ്ശൂര്‍ റൂട്ടിലെ ബസ്സുകളിലേറെയും പട്ടിക്കാട് കിഴക്ക് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നില്ല. ഇതിനുള്ള അനുമതി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറില്‍ (ആര്‍.ടി.ഒ) നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും അവകാശവാദം. എന്നാല്‍ അത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. പാണഞ്ചേരി ന്യൂസ് 2012 ആഗസ്റ്റ് 01 ന് സമര്‍പ്പിച്ച വിവ രാവകാശ അപേക്ഷ…

 കെ.കെ. ശ്രീനിവാസന്‍  വിദ്യാലയ മധ്യത്തില്‍ കരിപിടിച്ച് കൂനികൂടി നിന്നിരുന്ന ഉപ്പുമാവ് പുര. അവിടെ നിന്ന് ഉയര്‍ന്നിരുന്ന അമേരിക്കന്‍ പിഎല്‍ 480 ഗോ തമ്പും ഡാല്‍ഡയും ചേര്‍തുണ്ടാക്കിയിരുന്ന രുചിയുറും ഉപ്പുമാവിന് റെ കൊതിയുറും ഗന്ധം. അത് അച്ചന്റെ കണ്ണ് വെട്ടിച്ച് വീട്ടിലേക്ക്ഒളി ച്ചുകടത്തിയതെല്ലാം ഭൂതകാല വിദ്യാര്‍ത്ഥി ജിവിതത്തിന്റെ രുചിയു റും ഓര്‍മ്മകളായി ഇപ്പോഴും അവശേഷിക്കുന്നു.  കണ്ണാറ അപ്പര്‍ പ്രൈമറി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. അഞ്ച് പതിറ്റാണ്ടിലധികം പാരമ്പര്യമാര്‍ജ്ജിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരു ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ…