Month: November 2012

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കേന്ദ്രം ഭരിക്കുന്ന തങ്ങളുടെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്തെന്ന് കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ക്കും സ്ഥലം എംഎല്‍ എക്ക് പോലുമറിയില്ല!!!  ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയിലൂടെ കോടികളുടെ ഫണ്ട് പാഴാക്കുമ്പോള്‍ തന്നെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആശാരിക്കാട് ഗ്രാമശ്രീ നഗര്‍ വെള്ളച്ചാല്‍ റോഡിന്റെ അവസ്ഥ അതീവ പരിതാപകരം. മണ്ണിട്ട് നിരത്തി റോഡ് നിര്‍മ്മിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിടുകയാണ്. ഒരു കിലോ മീറ്റര്‍ ദൂരമുള്ള ഈ പഞ്ചായത്ത് റോഡിന് നാല് പതിറ്റാണ്ടിനുള്ളില്‍ 10 വര്‍ഷം…

എന്തിന്റെ പേരിലാണ് നാടിന്റെ വികസന പ്രക്രിയയില്‍ നിന്ന് ഈ യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുടെ പ്രതിനിധികളും കാശ് കൊയതെടുക്കുന്നത്? ഇവരുടെയൊന്നും തീട്ടൂരമനാമില്ലാതെ നാടിന്റെ വികസനം നടക്കാന്‍ പാടില്ലെന്നോ? കഷ്ടം ! ഇതിനെയാണോ ജനാധിപത്യമെന്ന വിളിക്കേണ്ടിവരുന്നത്?  പീച്ചിറോഡ് വികസനം ഇനിയും ഇഴയുകയാണ്. നിലവിലുള്ള റോഡിന് 15 മീറ്റര്‍ വീതിയിലേക്ക് മാറ്റുവാനുള്ള നടപടികളും പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതും മുന്‍ സര്‍ക്കാരിന്റെ വേളയില്‍. പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. എന്നാല്‍ ഇതുവരെയും പൂര്‍ത്തുകരിക്കപ്പെട്ടിട്ടില്ല. അപ്രോച്ച് റോഡ് നിര്‍മ്മാണം ഇപ്പോഴും കുഴിയില്‍…

പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷന് എതിര്‍വശത്ത് ഓര്‍ത്തോഡോക്‌സ് ബസേലിയസ് ചര്‍ച്ചി (കരിപ്പ്കുന്ന്) ന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് നെല്‍പ്പാടം മണ്ണിട്ടു നികത്തി. കരിപ്പ്കുന്ന് ചര്‍ച്ചിന്റെ തന്നെ ഉടമസ്ഥതയിലുള്ള എം.ജി.എം ഷോപ്പിങ്ങ് കോപ്ലംക്‌സിന് പിറകിലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. ശനി, ഞായര്‍ ഒഴിവ് ദിവസങ്ങളില്‍ രാത്രിയും പകലുമാണ് ഭൂമി നികത്തിയത്. ഭൂമി നികത്തുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയരുവാനിടയുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണത്രേ അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതിരിക്കുവാന്‍ ഒഴിവുദിനങ്ങളിലാണ് മണ്ണിട്ട് നികത്തിയത്.ചര്‍ച്ച് ചെമ്പൂത്തറ സ്വദേശിയില്‍ നിന്നാണ് കൃഷിയിറയ്ക്കാതെ കിടന്നിരുന്ന വയല്‍ വാങ്ങിയത്. വില്ലേജ് രേഖ പ്രകാരം ഭൂമി…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര ആദിവാസി കോളനി നിവാസികളും കുടില്‍കെട്ടി സമരത്തിലൂടെ ഭൂസമരപാതയില്‍.. 50 ഓളം ദിവാസി കുടുംബങ്ങളാണ് സമരപോരാട്ട ത്തി ലേറിയിട്ടുള്ളത്. മാര്‍ച്ച് അഞ്ചിന് തൃശ്ശൂര്‍ ജില്ലാ കളക്ടറും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയവര്‍ കോളനിയിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വ്വേ നടത്തി ഭൂമി വിതരണത്തിന് നടപടി സ്വീകരിക്കുമെന്നായിരുന്നു തീരുമാനം. ഇതേ തുടര്‍ന്ന് ഫെബ്രുവരി 20 ന് തുടങ്ങിയ കുടില്‍കെട്ടി സമരത്തില്‍ നിന്ന് ആദിവാസികള്‍ പിന്മാറിയിരുന്നു. എന്നാല്‍ തീരുമാന പ്രകാരം സര്‍വ്വേ നടത്തിയെങ്കിലും ഭൂമി ലഭ്യമാക്കുന്ന നടപടികള്‍…