തസ്‌നി മോള്‍ കെ.എ ജിഎച്ച്എസ്എസ് പട്ടിക്കാട്         പ്രപഞ്ചമാം സത്യത്തില്‍ എന്നും തുടിക്കുന്നനശ്വര സംഗീതമീ പ്രണയം മഞ്ജീര വീണയില്‍ ശ്രൂതി മീട്ടുന്നൊരു- വീണക്കമ്പിയായ് അറിയാതെന്‍ ഹ്യദയത്തെ തഴുകുന്നൊരു സുഖമുളള നോവാണ് പ്രണയം കാലചക്രങ്ങള്‍ കടന്നുപോകുമ്പോഴും മായാതെ നില്‍ക്കുമെന്‍ പ്രണയം നേര്‍ത്തൊരരുവിതന്‍ താരാട്ടുപാട്ടായി തരളമായ് ഒഴുകുന്നു പ്രണയം അനുരാഗമെന്ന സുഖം നമ്മെ തഴുകുമ്പോള്‍ കണ്ണു നീരെന്ന കനവിനെ കാണില്ല നാം ദേഹവും ദേഹിയും പിരിയും നിമിഷവും എന്നില്‍ തുടിക്കുന്നൊരനുഭൂതിയാകുന്നു പ്രണയം അനുരാഗം നിറയുമെന്‍ ആത്മാവിനെ…

 കെ.കെ.ശ്രീനിവാസന്‍ ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും തുടര്‍ക്കഥയാവുകയാണ്. ഈ പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക ഭാരത് നിര്‍മ്മാണ്‍ പദ്ധതിപ്രകാരമുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തി. ഗ്രാമീണ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപംകൊടുത്ത പദ്ധതിയാണ് ഭാരത് നിര്‍മ്മാണ്‍. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് പഞ്ചായത്ത് നല്‍കിയ മറുപടി (നമ്പര്‍ 1820/11, 21-3-2011)യിലാണ് കേന്ദ്രസഹായം  നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന്…