കെ.കെ. ശ്രീനീവാസന്‍ this article was posted in July 2011 and now is  re-posted without any changes made    മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്‍ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കപ്പെടേണ്ടത്. പ്രശ്നപരിഹാരത്തിനായി ലോക ഡാം കമ്മീഷന്റെ ഇടപെടല്‍ അനിവാര്യമാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം   മുല്ലപ്പെരിയാര്‍…

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍!ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെആധിപത്യം സ്ഥാപിക്കുക അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി (2012-17) കരട് വികസന രേഖ അബദ്ധങ്ങളുടെ രേഖയാണ്. അബദ്ധങ്ങളുടെ രേഖയുടെ അഞ്ചാം പേജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ ബഹുവര്‍ണ്ണ ചിത്രങ്ങളുണ്ട്. എന്നാല്‍ അടുത്ത ബഹുവര്‍ണ്ണ പേജില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പി.സി. ബാലഗോപാലിന്റെ (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി) ന്റെ നെടുങ്കന്‍ ചിത്രം. അതിനുതൊട്ടുതാഴെ തെല്ലുവലുപ്പം കുറയാതെ…

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan           (അഭിമുഖം : 20.05.2013) Interview with KK Usha, Attapadi Block Panchayth Chair Person, sketches out the central issues related to the  burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues   അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം – കെ.കെ. ഉഷാരാജു, അട്ടപ്പാടി…

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan        (അഭിമുഖം : 20.05.2013) This interview with KS Krishnankutty, Excise Circle Inspector Agali, discusses the issue of  illicit liquor  in the background of burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues   സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ – കെ.എസ്. കൃഷ്ണന്‍കുട്ടി,…

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan This research paper, non-edited version,  discusses the core issues related to the burgeoning  Infant deaths in Attapadi in Kerala and Malayalam Weekly has serialized the same in  June 21 & 28, 2013 issues   നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല. ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്  – പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു  ‘ആരോഗ്യകേരള’ത്തിലും’ശുചിത്വ കേരള’ത്തിലും…

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012. It is reproduced in the light of the ordinance inked on 05 July  2013 by the President of India മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം…

ശിശുമരണ കാരണങ്ങള്‍ അഹാഡ്‌സിന്റെ തലയില്‍ കെട്ടിവച്ച് വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അഹാഡ്‌സിനെയല്ല വികസന പ്രക്രിയയിലുള്ള ആദിവാസി പങ്കാളിത്തത്തെ അട്ടിമറിക്കുകയെന്നതാണ് രാഷ്ട്രീയ നേതൃത്വ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഉന്നമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ് ? അട്ടപ്പാടിയുടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രത്യേക പാക്കേജ് വരുന്നു….. അതെ, പാക്കേജ് വന്നേക്കാം. അത് പക്ഷേ എങ്ങനെ നടപ്പിലാക്കപ്പെടുമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍  വ്യക്തമാക്കുന്നതേയില്ല. അട്ടപ്പാടിയിലെ തനിയാവര്‍ത്തനമായ കോണ്‍ട്രാക്ടര്‍മാര്‍/ബിനാമികള്‍ വഴിയാണോ നടപ്പിലാക്കുക? ആദിവാസി പങ്കാളിത്തത്തിലധിഷ്ഠിതമായി പ്രവര്‍ത്തിച്ച അഹാഡ്‌സ് അടച്ചുപൂട്ടിയതിന്റെ പിന്നിലൂടെ ഇപ്പറഞ്ഞവരുടെ തിരിച്ചുവരവിന്റെ പാത തന്നെയാണ്…

പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട് – അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ പി.വി. രാധാകൃഷ്ണനുമായി കെ.കെ. ശ്രീനിവാസന്‍ നടത്തിയ അഭിമുഖം (അഭിമുഖം : 19.05.2013) ? അട്ടപ്പാടിയിലെ തൊഴിലുറപ്പുപദ്ധതി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു…. അട്ടപ്പാടിയിലെ ആദിവാസികളുടെ കൈവശത്തില്‍ 25,000 ഏക്കറോളം ഭൂമിയുണ്ട്. അതില്‍ കേവലം…

 കെ.കെ.ശ്രീനിവാസന്‍  വിദ്യാഭ്യാസ അവകാശ നിയമം – 2009 പ്രാബല്യത്തില്‍ വന്നിട്ട് മൂന്നുവര്‍ഷം പിന്നിടുന്ന ഈ വേളയില്‍ തൃശൂര്‍ ജില്ലയിലെ താളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍ മാനേജ്‌മെന്റിനെ മുന്‍നിറുത്തി ഒരവലോകനം കേരള വികസന മാതൃക ഏറെ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വളര്‍ച്ചയെ കേന്ദ്രീകരിച്ചാണ് കേരള വികസന മാതൃകയെന്ന പ്രചരണം. മാറിയ സാഹചര്യത്തില്‍ പക്ഷേ ഈ വികസന മാതൃകയുടെ മറവില്‍ അരങ്ങേറുന്ന അനഭിലഷണീയ പ്രവണതകള്‍ സമൂഹത്തിനുമേല്‍ ഇടിത്തീയായി മാറുന്നുവെന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ ദിശയിലുള്ള ഉദാഹരണങ്ങളിലൊന്നാണ് തൃശൂര്‍…

മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ ആന്റണിയുടെ കടുത്ത നിലപാട് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിന് മുഖ്യകാരണമായെന്ന് ദേശ്മുഖ് ഉറച്ചുവിശ്വസിച്ചു. ഇതേതുടര്‍ന്ന് ആന്റണിക്കെതിരെയുള്ള പടയൊരുക്കം നടത്തേണ്ട അവസ്ഥയിലെത്തി ദേശ്മുഖ്. നമ്പര്‍ 10 ജന്‍പഥ് സ്ഥാനപതിയുമായി സുദൃഢബന്ധമുള്ള ആന്റണിയെ ദില്ലിയിലെത്തി കരുനീക്കി ദുര്‍ബലനാക്കുകയെന്നത് അത്ര എളുപ്പമാകില്ലെന്ന് ദേശ്മുഖിന് അറിയാമായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലുള്ള ഗൂഢനീക്കവുമായി ദേശ്മുഖ് പെരുന്നാധിപതിയുടെ തിരുനടയിലെത്തുന്നത്. ചെരുപ്പ് ധരിച്ച് ആന്റണി മന്നം സമാധിയില്‍ പ്രവേശിച്ചതുമായുണ്ടായ ആന്റണി-എന്‍.എസ്.എസ് നീരസം ഊതിപ്പെരുപ്പിച്ച് അതില്‍ മീന്‍ പിടിക്കുകയെന്നതായിരുന്നു ദേശ്മുഖിന്റെ ആഗമനോദ്ദേശം. സാമുദായിക…