Category: Editor’s Voice

കാനം പറഞ്ഞതിന്റെ പൊരുള്‍

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ ലേഖന പരമ്പരയൊന്നും പാര്‍ട്ടിയോട് രാഷ്ട്രീയമായി പിണങ്ങാന്‍ വെമ്പുന്നവര്‍ക്ക് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമാര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. പരമ്പരാഗതമായി കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള രാഷ്ട്രീയ അസ്വസ്ഥതകളെ അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം പച്ചപിടിക്കുന്നുവെന്നതിനെപ്രതിയുള്ള രാഷ്ട്രീയ വിശകലനങ്ങളും അഭിപ്രായങ്ങളും ന്യൂനപക്ഷ/ഭൂരിപക്ഷ സമുദായ വിരുദ്ധമോ അനുകൂലമോയെന്ന് തിട്ടപ്പെടുത്തപ്പെടുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ 35,000ത്തോളം വോട്ടുകള്‍ നേടിയതിന്റെ…

സര്‍വ്വകലാശാലകള്‍ ആര്‍ക്കുവേണ്ടി?

കെ. കെ. ശ്രീനിവാസന്‍/kk sreenivasan the article was published  in Malayalam Weekly ( issue: 28 feb 2014) and its non-edited version is posted here… ദേശീയോദ്ഗ്രഥനത്തിനുപോലും വിഘാതം നില്‍ക്കുന്ന അക്കദമിക് രംഗത്തെ ദുഷ്പ്പ്രവണതകള്‍ക്ക് അറുതിയിടുന്നതിന്റെ ഭാഗമായി രാജ്യത്തെ സര്‍വ്വകലാശാലകളെയെല്ലാം ഏകീകൃത സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ ദിശയിലുള്ള നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ ആര്‍ജ്ജവം പ്രകടിപ്പിക്കേണ്ടത് മറ്റാരുമല്ല ഭരണകര്‍ത്താക്കള്‍ തന്നെ. കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ മലയാളം അധ്യാപിക ഡോ. ജല്‍സയെ അപമാനിച്ചതിനെതിരെയുള്ള…

ഇന്റര്‍നെറ്റും ഐടിയുടെ ഇന്ത്യന്‍ അവസ്ഥയും

 By KK Sreenivasan ഈ വിവര ആശയ വിനിമയ സാങ്കേതിക യുഗത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ (മള്‍ട്ടിമീഡിയ പാക്കേജുകളില്ലാെത ബ്രോഡ്ബാന്റ് കണക്ഷന്‍) നല്‍കണം. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണം. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെപ്രതി ആലോചിച്ച് ആരുടെയുറക്കം കളയേണ്ടിതില്ല. ഇത് യുവതയുടെ തൊഴില്‍ക്ഷമത (employability)ക്കും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ആക്കം കൂട്ടും. സ്വകാര്യ വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളാല്‍ വിനോദ വിനിമയ വിദ്യയെന്നതിലേക്ക് വഴിമാറ്റപ്പെട്ട ഇന്ത്യയുടെ ഐടി യഥാര്‍ത്ഥ വിവര വിനിമയ വിദ്യയെന്ന നിലയില്‍ സ്വാര്‍ത്ഥകമാക്കപ്പെടും. ഇന്റര്‍നെറ്റ്…

ലഘു വായ്പാപദ്ധതി: പണം കായ്ക്കുന്ന മരം

  ലഘു വായ്പാപദ്ധതി: പണം കായ്ക്കുന്ന മരം കെ.കെ. ശ്രീനിവാസന്‍/KK Sreenivasan This research paper on Working of Micro Finance Insituitions (MFIs) was published as a report in Samakalika Malayalm Weekly  (Issue  28 Jan 2011) and posted on 07 August 2011 at 12:47 AM on this news portal and now the same is posted once again….. posted by  on…

അഴിമതിയുടെ ഗ്രാഫ് മുകളിലോട്ടു തന്നെ

കെ.കെ. ശ്രീനിവാസന്‍/KK sreenivasan This article has been published in Kalakaumudi weekly ( 2013 Sep 01) ഉത്തര്‍പ്രദേശിലെ നോയിഡ അസിസ്റ്റന്റ് കളക്ടറായിരുന്ന ദുര്‍ഗ്ഗാശക്തി നാഗ്പാല്‍ സസ്‌പെന്‍ഡ് ചെയ്‌പ്പെട്ടത്തിന്റെ പശ്ചാത്തലത്തിലൊരു വിശകലനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തം. ആറര പതീറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ അഴിമതിയുടെ അരങ്ങാണെന്ന അപഖ്യാതിയും ഇന്ത്യക്കൊപ്പമുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ ശാപമാണ് അഴിമതി. ഇതില്‍ നിന്ന് മോക്ഷമില്ലെന്ന ദൗര്‍ഭാഗ്യകരവും ഖേദകരവുമായ അവസ്ഥ ഇന്ത്യയെ ഇനിയും വരിഞ്ഞുമുറുക്കുകയാണ്.…

എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലും ഇന്ത്യന്‍ ഐ.ടി മേഖലയുടെ ദുര്‍ബലാവസ്ഥയും

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan This research paper, full text,  discusses the impacts of Edward Snowdan’s revelation in the international politics   and the feeble state of Indian IT sector and Malayalam Weekly has published the same as cover story  in the issue of  August 07, 2013 എന്‍.എസ്.എയുടെ പ്രിസം പദ്ധതിയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റുപോലുള്ള അമേരിക്കന്‍ കമ്പനികളില്‍ നിന്ന് രാഇ്യത്തിന്റെ…

 കെ.കെ. ശ്രീനീവാസന്‍ this article was posted in July 2011 and now is  re-posted without any changes made    മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്‍ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കപ്പെടേണ്ടത്. പ്രശ്നപരിഹാരത്തിനായി ലോക ഡാം കമ്മീഷന്റെ ഇടപെടല്‍ അനിവാര്യമാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം   മുല്ലപ്പെരിയാര്‍…

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan This research paper, non-edited version,  discusses the core issues related to the burgeoning  Infant deaths in Attapadi in Kerala and Malayalam Weekly has serialized the same in  June 21 & 28, 2013 issues   നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല. ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്  – പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു  ‘ആരോഗ്യകേരള’ത്തിലും’ശുചിത്വ കേരള’ത്തിലും…

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012. It is reproduced in the light of the ordinance inked on 05 July  2013 by the President of India മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം…

പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട് – അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ പി.വി. രാധാകൃഷ്ണനുമായി കെ.കെ. ശ്രീനിവാസന്‍ നടത്തിയ അഭിമുഖം (അഭിമുഖം : 19.05.2013) ? അട്ടപ്പാടിയിലെ തൊഴിലുറപ്പുപദ്ധതി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു…. അട്ടപ്പാടിയിലെ ആദിവാസികളുടെ കൈവശത്തില്‍ 25,000 ഏക്കറോളം ഭൂമിയുണ്ട്. അതില്‍ കേവലം…