Category: Editor’s Voice

posted by  കെ.കെ ശ്രീനിവാസന്‍ on on 04 October 11 at 04:04 AM കെ.കെ.ശ്രീനിവാസന്‍ ഭൂപരിക്ഷ്ക്കരണ നിയമ പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്ത മാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക അടിവരയിടുന്നു. ഈ ഉറപ്പ് പാലിക്ക പ്പെടേണ്ടതിന്റെ അനിവാര്യതയുടെയും ഏകതാപരിഷ്ത്തിന്റെ ഭൂസമരാഹ്വാനത്തിന്റെയും ദേ ശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടുകയാണിവിടെ  കേരളത്തിലെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപരിഷ്ക്കരണ നിയമം. ‘കൃഷിഭൂമി കര്‍ഷകന ്’…

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012. മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  കൊല്ലവര്‍ഷം 1956. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ ഈ വര്‍ഷത്തിന് സവിശേഷ സ്ഥാനം. അമേരിക്കയും…

കെ.കെ ശ്രീനിവാസന്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷ(എന്‍ആര്‍എച്ച്എം)ന്റെ കോടികള്‍ ഒഴുകിയെത്തുമ്പോഴും പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ അനാരോഗ്യാവസ്ഥ തീര്‍ത്തും വഷളാവുകയാണ്. രക്തസമര്‍ദ്ദമളക്കാനുള്ള ഉപകരണം പോലുമില്ല! പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല  തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം വഴിമുട്ടിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2001 സെപ്തംബര്‍ മൂന്നിന് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. രോഗികളെ കിടത്തിചികിത്സിക്കുവാനുള്ള (ഐ.പി വിഭാഗം) പുതിയ ആശുപത്രി കെട്ടിടം…

കെ.കെ ശ്രീനിവാസന്‍ രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. വിവരാവകാശ നിയമത്തിലൂടെയാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ചിരിക്കുന്നു. അന്നാ ഹസാരെയുടെ രണ്ടാംഘട്ട നിരാഹാര സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട രീതിയാണ് ഈ തോന്നലിന് നിദാനമായത്. ജനാധിപത്യ…

by. കെ.കെ. ശ്രീനിവാസന്‍ ആഗോള മാധ്യമ ഭീമന്‍ എന്ന ഖ്യാതിക്കും അപഖ്യാതിക്കും വിധേയനായിട്ടുളള റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ആധുനിക ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെടുന്നവരാല്‍ തന്നെ വിചാരണചെയ്യപ്പെടുകയാണ്. ജനാധിപത്യ ഭരണക്കൂടങ്ങളുടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന ആശ്യാസ്യമല്ലാത്ത ചെയ്തികള്‍ പൊതുജനസമക്ഷം തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ സദാജാഗരൂകരാണമെന്നതില്‍ വിരുദ്ധാഭിപ്രായങ്ങളില്ല.ഇന്ത്യയടക്കമുളള ആധുനിക ജനാധിപത്യ രാഷ്ടങ്ങളിലെല്ലാം മാധ്യമ മണ്ഡലത്തിന് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമാണ് ചാര്‍ത്തിനല്‍കിയിട്ടുളളത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡിഷ്യറിയും കഴിഞ്ഞാല്‍ പിന്നെ മാധ്യമ മണ്ഡലമെന്നാണ് വെയ്പ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇത്രയും സ്വീകാര്യത ആര്‍ജിക്കുവാനായിയെന്നിടത്ത്…

 കെ.കെ.ശ്രീനിവാസന്‍ ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും തുടര്‍ക്കഥയാവുകയാണ്. ഈ പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക ഭാരത് നിര്‍മ്മാണ്‍ പദ്ധതിപ്രകാരമുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തി. ഗ്രാമീണ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപംകൊടുത്ത പദ്ധതിയാണ് ഭാരത് നിര്‍മ്മാണ്‍. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് പഞ്ചായത്ത് നല്‍കിയ മറുപടി (നമ്പര്‍ 1820/11, 21-3-2011)യിലാണ് കേന്ദ്രസഹായം  നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന്…