Category: വാര്‍ത്ത

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര ആദിവാസി കോളനി നിവാസികളും കുടില്‍കെട്ടി സമരത്തിലൂടെ ഭൂസമരപാതയില്‍.. 50 ഓളം ദിവാസി കുടുംബങ്ങളാണ് സമരപോരാട്ട ത്തി ലേറിയിട്ടുള്ളത്. മാര്‍ച്ച് അഞ്ചിന് തൃശ്ശൂര്‍ ജില്ലാ കളക്ടറും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയവര്‍ കോളനിയിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വ്വേ നടത്തി ഭൂമി വിതരണത്തിന് നടപടി സ്വീകരിക്കുമെന്നായിരുന്നു തീരുമാനം. ഇതേ തുടര്‍ന്ന് ഫെബ്രുവരി 20 ന് തുടങ്ങിയ കുടില്‍കെട്ടി സമരത്തില്‍ നിന്ന് ആദിവാസികള്‍ പിന്മാറിയിരുന്നു. എന്നാല്‍ തീരുമാന പ്രകാരം സര്‍വ്വേ നടത്തിയെങ്കിലും ഭൂമി ലഭ്യമാക്കുന്ന നടപടികള്‍…

സ്വന്തം ലേഖകന്‍ ശകുന്തളയ്ക്കെതിരെഅവിശ്വാസപ്രമേയം പാസ്സാകുന്നതോടെ ഇടതുപക്ഷത്തിലെ സാവിത്രി സദാനന്ദനെ വൈസ് പ്രസിഡന്റാക്കുന്ന രീതിയില്‍ എ വിഭാഗം ഇടതുപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുകളുണ്ടാക്കിയേക്കും. ഇത് പ്രകാരം ജോസ് പ്രസിഡന്റ് സ്ഥാനം ബാബുതോമസിന് കൈമാറാനുള്ള രാഷ്ട്രീയ അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. നീക്കങ്ങള്‍ കരുതപ്പെടുമ്പോലെ യഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടാല്‍ അവിശ്വാസപ്രമേയത്തിലൂടെ റോയ്.കെ.ദേവസിയുടെ സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം നഷ്ടപ്പെടാം. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്ന ചക്കരകുടം കൈപിടിയിലൊതുക്കു കയെന്നത് ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ മാത്രം ആശ്രയിച്ചല്ല. അധികാര രാഷ്ട്രീയത്തിന്റെ അടിതടകള്‍ കൃത്യമായ മെയ്‌വഴക്കത്തോടെ പ്രയോഗിക്കുവാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ പഞ്ചായത്ത്…

മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ വിശ്വാസ വര്‍ഷാചരണ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സമൃദ്ധി ഉല്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു. 2012ഒക്‌ടോബര്‍ 13ന് പീച്ചി മലങ്കര കത്തോലിക്ക പള്ളിയങ്കണത്തില്‍ നടന്ന മേളയില്‍ മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്ന് റീജിയണുകളിലെ സമൃദ്ധി അയല്‍ക്കൂട്ട അംഗങ്ങള്‍ നിര്‍മ്മിച്ച ഭക്ഷ്യോത്പന്നങ്ങള്‍ കരകൗശല വസ്തുക്കള്‍, നൈറ്റികള്‍, പെയിന്റിംഗ്‌സ്, ജ്വല്ലറി ഐറ്റംസ്, കയര്‍ ചവുട്ടികള്‍, സോപ്പ് പൗഡര്‍ ഫിനോയില്‍ , വേസ്റ്റ് തുണികൊണ്ട് നിര്‍മ്മിച്ച ചവുട്ടികള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സമൃദ്ധിയുടെ ആദിവാസി…

സ്വന്തം ലേഖകന്‍  തനിക്ക് മുന്‍പരിചിയം പോലുമില്ലാത്ത വൃദ്ധനോടുള്ള കണ്ടക്ടറുടെ മര്യാദയില്ലാത്ത സമപീനത്തിന് സാക്ഷ്യംയംവഹിക്കേണ്ടിവന്നതാണ് പീച്ചി റോഡില്‍ യാത്രാക്കാരെ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കിപ്പെട്ട സാഹചര്യം. പീച്ചി-തൃശ്ശൂര്‍ റൂട്ടിലെ ബസ്സുകളിലേറെയും പട്ടിക്കാട് കിഴക്ക് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നില്ല. ഇതിനുള്ള അനുമതി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറില്‍ (ആര്‍.ടി.ഒ) നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും അവകാശവാദം. എന്നാല്‍ അത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. പാണഞ്ചേരി ന്യൂസ് 2012 ആഗസ്റ്റ് 01 ന് സമര്‍പ്പിച്ച വിവ രാവകാശ അപേക്ഷ…

 കെ.കെ. ശ്രീനിവാസന്‍  വിദ്യാലയ മധ്യത്തില്‍ കരിപിടിച്ച് കൂനികൂടി നിന്നിരുന്ന ഉപ്പുമാവ് പുര. അവിടെ നിന്ന് ഉയര്‍ന്നിരുന്ന അമേരിക്കന്‍ പിഎല്‍ 480 ഗോ തമ്പും ഡാല്‍ഡയും ചേര്‍തുണ്ടാക്കിയിരുന്ന രുചിയുറും ഉപ്പുമാവിന് റെ കൊതിയുറും ഗന്ധം. അത് അച്ചന്റെ കണ്ണ് വെട്ടിച്ച് വീട്ടിലേക്ക്ഒളി ച്ചുകടത്തിയതെല്ലാം ഭൂതകാല വിദ്യാര്‍ത്ഥി ജിവിതത്തിന്റെ രുചിയു റും ഓര്‍മ്മകളായി ഇപ്പോഴും അവശേഷിക്കുന്നു.  കണ്ണാറ അപ്പര്‍ പ്രൈമറി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. അഞ്ച് പതിറ്റാണ്ടിലധികം പാരമ്പര്യമാര്‍ജ്ജിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരു ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ…

കെ.കെ. ശ്രീനിവാസന്‍  ജനപ്രതിനിധിയായ മേയര്‍ ഐ.പി. പോളിന്റെ കാര്‍മ്മികത്വത്തില്‍ പൊലീസ് സേനയുടെ സേവനത്തിന്റെ പേരില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ആദരവും പുരസ്ക്കാരങ്ങളുമേറ്റു വാങ്ങിയതോടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളുടെ വാല്യക്കാരായി പൊലീസിന് മാറാതിരിക്കാനാവുമോ? പൊലീസ് സേവനത്തിന് പ്രത്യുപകാരമായി ഇനി മുതല്‍ സ്വകാര്യസംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കൈക്കൂലിക്ക് പകരമായി പൊതുചടങ്ങില്‍ വച്ച് ആദരവും പുരസ്ക്കാരങ്ങളും വാങ്ങുന്നത് ശീലമാക്കുവാനുള്ള സാധ്യതയാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് തുറന്നിട്ടിരിക്കുന്നത്.   നാട്ടിലെ ക്രമസമാധാനപാലകരെന്ന നിലയില്‍ സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹി ക്കുന്നവരാണ് പൊലീസ്. സ്‌റ്റേറ്റിന്റെ മര്‍ദ്ദനോപകരണമെന്ന ചീത്തപേരും…

കൊമ്പഴ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വകാര്യ   ബസുകള്‍ നിറുത്തികൊടുക്കന്നില്ലെന്ന് പരാതി. 500 ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. പാലക്കാട് തൃശ്ശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കും കൊമ്പഴയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളതാണ്. എന്നിട്ടും ബസുകള്‍ നിറുത്തുന്നില്ല. ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നുവെന്നും ഇവര്‍ പറയുന്നു. മൂന്നരമണിക്കാണ് ക്ലാസ് അവസാനിക്കുന്നത്. പക്ഷേ സ്‌റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നാലും ബസുകള്‍ നിറുത്തികൊടുക്കുന്നില്ല. ബസ് ജീവനക്കാരുടെ ഈ അവഗണനക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് സ്കൂള്‍ അധികൃതര്‍.

കെ.എസ്.യു പീച്ചി യൂണിറ്റ് ജില്ലാ പ്രസിഡന്റ് ശോഭാ സുബിന്‍ ഉദ്ഘാടനം ചെയ്തു. പീച്ചി മേഖലാ പ്രസിഡന്റ് ഷീജ കുര്യന്‍, അദ്ധ്യക്ഷ വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം കെ.സി. അഭിലാഷ്, യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആര്‍. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിക്ക്  കുട എന്ന പദ്ധതിലുള്‍ പ്പെടുത്തി മുടിക്കോട് എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മുടിക്കോട് മേഖലാപസിഡന്റ് എ.എസ്.ഷെജീര്‍ അദ്ധ്യ ക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ബോധവത്ക്കരണ ക്ലാസ് നയിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.കെ. അനില്‍കുമാര്‍, കെ.ബി. സന്തോഷ്, നൗഷാദ്, ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക പുകയില വിരുദ്ധദിനമാചരിച്ചു. വാണിയമ്പാറ സെന്ററില്‍ നടന്ന റാലിയും പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടിയും ആരോഗ്യ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. പുകയില വിമുക്ത ലോകം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാനി ചാക്കോ ക്ലാസെടുത്തു. വാര്‍ഡ് അംഗങ്ങളായ ഷീജ ബിനു, സാവിത്രി സദാനന്ദന്‍, ഷീല അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.