Category: വാര്‍ത്ത

             ചുവന്നമണ്ണ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോയ് ടി. വര്‍ഗ്ഗീസ്സിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടവകക്കാര്‍ സമരരംഗത്ത്. ഇടവകക്കാരില്‍ കുത്തിത്തിരിപ്പുണ്ടാക്കി വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് സമരക്കാര്‍ വികാരിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്ന വികാരിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന ഇടവകാംഗങ്ങളെ പൊതുയോഗത്തില്‍ നിന്ന് വികാരി ഇറക്കിവിട്ടുവെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്. ഇതു സംന്ധിച്ച് ഇടവകക്കാര്‍ മൈത്രാപൊലീത്തക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ പന്തല്‍കെട്ടി സമരം ചെയ്യുന്ന ഇടവകാംഗങ്ങളുള്‍പ്പെടുന്ന മുന്‍ ഭരണസമിതി പള്ളി നിര്‍മ്മാണത്തിനായുള്ള ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണവുമായി…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കളിമണ്‍ ഖനനത്തിന് ഹൈക്കോടതി നിരോധനം. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ബെന്നി തുരപ്പുറത്തിന്റെ ഹര്‍ജിക്ക് തീര്‍പ്പ് കല്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരോധനം. ആല്പാറ, തെക്കുംപാടം തുടങ്ങിയ പാടശേഖരങ്ങളില്‍ അനധികൃത കളിമണ്‍ ഖനനം വ്യാപകമായിരുന്നു. അധികാരികളുടെ അനുമതിയുണ്ടെന്ന വ്യാജേനയായിരുന്നു ഖനനം. ഇതിനാകട്ടെ, പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയര്‍ന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും അനധികൃത ഖനനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണസമിതി സന്നദ്ധമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ്…

പീച്ചിയില്‍ നിന്ന് മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് എം.പി.വിന്‍സെന്റ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട്, പീച്ചി, കണ്ണാറ, വലക്കാവ്, നടത്തറ, നെല്ലിക്കുന്ന് കിഴക്കേകോട്ട, ടൗണ്‍ വഴിയാണ് പുതിയ ബസ് സര്‍വ്വീസ്. രാവിലെ 5.30 ന് തൃശ്ശൂരില്‍ നിന്ന് പീച്ചിയിലേക്ക് സര്‍വ്വീസ് തുടങ്ങും. നടത്തറ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

പട്ടിക്കാട് ; സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യംവേണ്ട പ്രഷര്‍ നോക്കുവാനുള്ള ഉപകരണമില്ല. ഒരെണ്ണം വാങ്ങിയിരുന്നു. എന്നാലത് കേട് വന്നു.അതിനുശേഷം പുതിയതൊന്ന്  വാങ്ങാനായിട്ടില്ലെന്ന്!. രോഗികളില്‍ നിന്നും ഈടാക്കുന്ന ഒരു രൂപ സ്വരൂപിച്ചാണത്രെ ആശുപത്രിയിലേക്ക് ആവശ്യം വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നത്. ഗ്രാമപഞ്ചായത്തിലെ ആദിവാസികളടക്കമുള്ള നിര്‍ദ്ധനരുടെയും സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്നവരുടെയും ആശ്രയ കേന്ദ്രമാണ് പട്ടിക്കാട് ആതുരാലയം. എന്നാല്‍ ഇവിടത്തെ  മിനിമം വേണ്ട സൗകര്യകളെന്തെന്ന് അന്വേഷിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഒട്ടുമേ താല്പര്യമില്ല. ഇത് ജനങ്ങളോടുളള കടുത്തെ വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. അതേസമയം  ലക്ഷങ്ങളുടെ മരാമത്ത് പണികളുടെ…