നിർദ്ദിഷ്ട മലയോര ഹൈവേ: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികൾ പ്രതിഷേധത്തിലാണ്

നിർദ്ദിഷ്ട മലയോര ഹൈവേ: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികൾ പ്രതിഷേധത്തിലാണ്

 

അതിവിശാലമായ ലക്ഷ്യമാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി സാധൂകരിക്കേണ്ടത്. ഇവിടെയാണ് ഈ പ്രഖ്യാപിത ലക്ഷ്യസാധൂകരണ ദിശയിൽ നിർദ്ദിഷ്ട പദ്ധതി മലയോര മേഖലയിലുടെ തന്നെ കടന്നുപോകണമെന്ന തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികളുടെ ആവശ്യം പ്രസക്തമാകുന്നത്.

നിർദ്ദിഷ് സംസ്ഥാന മലയോര ഹൈവേ പദ്ധതി തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലക്ക് പ്രയോജനപ്പെടുവിധം നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക് ) സമർപ്പിച്ച മലയോര ഹൈവേ അന്തിമ റിപ്പോർട്ടിൽ  ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ ഇടംപിടിച്ചിട്ടില്ല. ഇതിൽ തിരുത്ത് വേണമെന്ന ശക്തമായ ആവശ്യമുന്നയിച്ച് സമര രംഗത്തേറുവാനുള്ള നീക്കത്തിലാണ് ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമ നിവാസികൾ.

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിലെ വഴുക്കുംപാറ – തോന്നിക്കൽ – ഉറവുംപാടം – മേലേച്ചിറ – കന്നുകാലിച്ചാൽ – മഞ്ഞക്കുന്ന്- പൂളച്ചുവട് – പീച്ചി – വി ല ങ്ങന്നൂർ ഗ്രാമങ്ങളെ കോർത്തിണക്കി കൊണ്ടായിരിക്കണം നിർദ്ദിഷ്ട ഹൈവേ. ഈ ആവശ്യം ചൂണ്ടികാണിച്ച്  സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജിയിൽ സർക്കാരിന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. പാതയുടെ റൂട്ട്‌ പക്ഷേ പുന:പരിശോധിക്കുവാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. കോഴിക്കോട് ജില്ലയിൽ പക്ഷേസമാനമായി  റൂട്ട് മാറ്റാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതേ ദിശയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ജനതയുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സമരം തീരുമാനിക്കപ്പെടുകയാണ്.സമാനമായി  റൂട്ട് മാറ്റാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതേ ദിശയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ജനതയുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സമരം തീരുമാനിക്കപ്പെടുകയാണ്

2006 മെയ് 29 ന് പൊതുമരാമത്തു വകുപ്പിന് സമർപ്പിക്കപ്പെട്ടിട്ടുള്ള സർവ്വെ റിപ്പോർട്ട് പ്രകാരം പാലക്കാട് ജില്ലയിലെ പന്തലാപ്പാടത്ത് നിർദ്ദിഷ്ട മലയോര ഹൈവേ നിലവിലുള്ള ആറുവരി  ദേശീയ പാത – 544 ലയിക്കുകയാണ്. അവിടെ നിന്ന്  ആറുവരി പാതയയിലൂടെ വാണിയമ്പാറ – കുതിരാൻ – വഴുക്കുംപാറ – പട്ടിക്കാട് – പീച്ചി റോഡ്  – വിലങ്ങന്നൂർ – പുത്തൂർ തുടങ്ങിയിടങ്ങളിലൂടെയാണ് മലയോര ഹൈവേ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

നാറ്റ പാക് റിപ്പോർട്ട് അനുസരിച്ച് 63 കിലോമീറ്റർ മലയോര ഹൈവേ തൃശൂർ ജില്ലയിലൂടെ കടന്നുപോകും. പന്തലാംപാടം- പട്ടിക്കാട് – വിലങ്ങന്നൂർ – മന്ദാമംഗലം- പുളിക്കണി – പാലപ്പിള്ളി – നെയ്യാറുംകുണ്ട് – വെള്ളിക്കുളങ്ങര – വെറ്റിലപ്പാറ വഴി എറണാകുളം ജില്ലയിൽ പ്രവേശിക്കുമെന്ന് നാറ്റ്പാക്ക് മുൻ ഡയറക്ടർ ടി ഇളങ്കോവന്റെ നേതൃത്വത്തിലുള്ള 14 അംഗ  സംഘം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.

1997 ജനവരി മൂന്നിനാണ് കേരളത്തിലെ മലയോര മേഖലകളെ കണ്ണി ചേർക്കുന്ന റോഡ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 30 മീറ്റർ വീതിയിൽ, ആലപ്പുഴ ജില്ല ഒഴികെ,  കാസർഗോഡ് നന്ദാരപ്പടവിൽ നിന്ന് തിരുവനന്തപുരം പാറശ്ശാല കടുക്കറ വരെയാണ് മലയോരപാത ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ട കാസർഗോഡ് – പാലക്കാട് മലയോര ഹൈവേ പദ്ധതിക്ക് ഫെബ്രുവരി 2005 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രാരംഭo കുറിച്ചത്.1157 കിലോമീറ്ററാണ് മലയോര ഹൈവേയുടെ മൊത്തം നീളം. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട വേളയിൽ കണക്കാക്കിയരുന്ന മൊത്തം ചെലവ് 600.85 കോടി രൂപ.

3l 0.89 കോടി ചെലവ് പ്രതീക്ഷിക്കുന്ന 627 കി.മി. നീളം വരുന്ന പാലക്കാട് – പാറശ്ശാല (കടുക്കറ ) വരെയാണ് മലയോര ഹൈവേ പദ്ധതി രണ്ടാംഘട്ടം. സാങ്കേതിക, സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി ഘടകങ്ങൾ പരിഗണിച്ചാണ് നാറ്റ്പാക്ക് വിശദമായ മലയോര ഹൈവേ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. മലയോര ഗ്രാമങ്ങളിലെ കാർഷികോല്പന്നങ്ങൾക്കുള്ള വിപണി സാധ്യത വിപുലപ്പെടുത്തുക. അതിലൂടെ കർഷകരുടെ ഉല്ലന്നങ്ങൾക്ക് ന്യായവിലയുറപ്പുവരുത്തുക. ഗ്രാമീണ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇതിലൂടെയെല്ലാം സംസ്ഥാനത്തിന്റെ മലയോര ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുത്തനുണർവ്’. ഇപ്പറഞ്ഞ അതിവിശാലമായ ലക്ഷ്യമാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി സാധൂകരിക്കേണ്ടത്. ഇവിടെയാണ് ഈ പ്രഖ്യാപിത ലക്ഷ്യസാധൂകരണ ദിശയിൽ നിർദ്ദിഷ്ട പദ്ധതി മലയോര മേഖലയിലുടെ തന്നെ കടന്നുപോകണമെന്ന തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികളുടെ ആവശ്യം പ്രസക്തമാകുന്നത്.

represenational image

 

Related Post

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

അമേരിക്കയുടെ   മൊത്തം പൊതു കടം ആദ്യമായി 34 ട്രില്യൺ ഡോളറെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്  റിപ്പോർട്ട് ചെയ്തായി റോയിട്ടേഴ്സ് റിപ്പോർട്ട്. …