പുരാതന ഈജിപ്ഷ്യൻ ശവപേടകങ്ങൾ കണ്ടെത്തി

പുരാതന ഈജിപ്ഷ്യൻ ശവപേടകങ്ങൾ കണ്ടെത്തി

ജിപ്തിൽ 2500 വർഷം പഴക്കമുള്ള നൂറിലധികം ശവപേടകങ്ങൾ കണ്ടെത്തി. സഖാറ നെക്രോപോളിസ് വിശാലമായ ശ്മശാന ഭൂമിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഈ വർഷത്തെ ഏറ്റവും പുതിയതും വലുതുമായ പുരാവസ്തു ഗവേഷണ കണ്ടെത്തലാണിത് – റോയിട്ടേഴ്സ് റിപ്പോർട്ട്.

ഈജിപ്ത് ജിസ പ്രവശ്യയിലാണ് നെക്രോപോളിസ് സഖാറ ശ്മശാനം. മൂന്നാം രാജവംശമാണ് ഇത് നിർമ്മിച്ചതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിലൊന്നാണ് പിരമിഡുകളുടെ സങ്കേതം കൂടിയായ സഖാറ ശ്മശാനം.

ആത്മാക്കളുടെ നഗരമത്രെ നെക്രോപോളിസ്. ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നാണ് ഈജിപ്ഷ്യൻ പിരമിഡുകൾ. ഈജിപ്ഷ്യൻ തലസ്ഥാനം കയ്റോ നഗരത്തിൽ നിന്ന് 30 കിലോമിറ്റർ അകലെയാണിത്. മുമ്പ് കണ്ടെത്തിയിട്ടുള്ളവയെക്കാൾ ഭംഗിയാർന്നവയും ഉന്നത ഗുണനിലവാരമുള്ളവയുമാണ്. ഈജിപ്ഷ്യൻ 26 മത് രാജവംശത്തിലുൾപ്പെട്ടവരുടേതായിരിക്കണം ശവപേടകങ്ങളെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ മൊസ്തഫ വാസിരി പറഞ്ഞു.

51 ശവപേടകങ്ങൾ ആഗസ്തിൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ നിധികൾ അവിടെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വസിരി പറഞ്ഞു. പുതുതായി കണ്ടെത്തിയ ശവ പേടകങ്ങളും അനുബന്ധ മമ്മികളും പുരാവസ്തുക്കളും ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അടുത്ത വർഷം മ്യൂസിയം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Post

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

  മണ്ണുത്തി – വടുക്കുംഞ്ചേരി ദേശീയപാത വഴുക്കുംപാറ അടിപ്പാത മേൽപ്പാലം ചെരിവില്ലാതെ നിർമ്മിക്കേണ്ടിവന്നുവെന്നതാണ്  വിള്ളലിന് കാരണമായതെന്നു് രാജ്യസഭയിൽ കേന്ദ്ര ഗതാഗത…