സ്ത്രീകളുടെ വിവാഹപ്രായം തിട്ടപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുടുണ്ടെന്ന് പ്രധാനമന്ത്രി. സ്ത്രീകളുടെ വിവാഹത്തിന് മിനിമം വയസ് എത്രയെന്നത് പുന:പരിഗണിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെടുന്ന മുറക്ക് നടപടികൾ സ്വീകരിക്കും – റെഡ് ഫോര്‍ട്ടില്‍ സ്വാതന്ത്ര്യ ദിന പാതകയുര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി – എഎന്‍ഐ റിപ്പോര്‍ട്ട്.
നമ്മുടെ പെൺമക്കളുടെ വിവാഹ വയസ് പുന:പരിഗണിക്കണപ്പെടണം. അതിനാണ് കമ്മിറ്റി രൂപവൽക്കരിച്ചിട്ടുള്ളത്. സ്വയം
തൊഴിൽ അവസരങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവസരമുറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് അവസരങ്ങളിൽ
തുല്യതയെന്നിടത്ത് രാജ്യം ശക്തിപ്പെടും. രാജ്യത്തിൻ്റെ അഭിമാനമേറും – മോദി കൂട്ടി ചേർത്തു.