പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നിയമിച്ചപോസ്റ്റ് മാസ്റ്റർ ജനറൽ ലൂയിസ് ഡിജോയ് ആഗസ്ത് 21 ന് അമേരിക്കൻ സെനറ്റിന് മുന്നിൽ ഹാജരാകും – എപി ( അസോസിയേറ്റ് പ്രസ് ഏജൻസി) റിപ്പോർട്ട്.
പോസ്റ്റൽ വിതരണം മന: പൂർവ്വം മന്ദഗതിയിലാക്കുന്നതിന് വേണ്ടി പ്രസിഡൻ്റ് ട്രമ്പ് തൻ്റെ ഇഷ്ടക്കാരനെ പോസ്റ്റ്മാമാസ്റ്ററായി നിയമിച്ചുവെന്ന ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ഇത് പ്രസിസഡൻ്റ് ട്രമ്പ് നിഷേധിച്ചു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ മെയിൽ വഴി വോട്ടുചെയ്യാൻ തയ്യാറെടുക്കുകയാണ്. ഈ വേളയിൽ തപാൽ നിയന്ത്രണം
ട്രമ്പ് നിയമിച്ചപോസ്റ്റ് മാസ്റ്റർ ജനറലിൻ്റെ കൈകളിലെത്തിയതിനെതിരെ കടുത്ത സമ്മർദ്ദമാണ് ഡെമോക്രാറ്റുകൾ ചെലുത്തുന്നത്.പുതിയ പോസ്റ്റ് മാസ്റ്റർ ജനറൽ നിയമനത്തിലൂടെ നവംമ്പറിലെ പ്രസിഡൻ്റു തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ അട്ടിമറിക്കപ്പെടുമെന്ന വിമർശനത്തിലാണ് ഡമോക്രാറ്റുകൾ.
പുതിയ പോസറ്റ് മാസ്റ്റർ ജനറൽ ചുമതലയേറ്റതിനെ തുടർന്ന് ഉദ്യോഗസ്ഥതല അഴിച്ചുപണി നടത്തിയിരുന്നു. പോസ്റ്റൽ ആർട്ടിക്കിലുകളുടെ വിതരണത്തിൽ കാലതാമസം. നീല മെയിൽ ബോകസുകൾ നീക്കം ചെയ്തു. ഇതിനെല്ലൊമെതി രെയുള്ള പ്രതിഷേധപ്രകടനങ്ങൾ ആഗസ്ത് 11 ന് നിരവധി നഗരങ്ങളിൽ നടന്നു. വിവിധ കോടതികളിൽ കേസുകളുടെയും സമർദ്ദത്തിലാണ് പുതിയ പോസറ്റ് മാസ്റ്റർ ജനറൽ.
ഇതിനിടെ ഉദ്യോഗസ്ഥ പുനർവിന്യാസമടക്കമുള്ള തീരുമാനങ്ങൾ തൽക്കാലം മരവിപ്പിക്കുകയാണെന്ന്
പോസറ്റ് മാസ്റ്റർ ജനറൽ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പു പ്രകിയയിൽ പോസ്റ്റൽ വകുപ്പ് കുറ്റമറ്റ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്നും പോസറ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.