പഞ്ചായത്തില്‍ കസേരകളി തുടരുന്നു

 പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണനെതിരെ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 9 അംഗ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വന്തം കക്ഷിയിലുള്‍പ്പെട്ടവര്‍ തന്നെ പ്രസിഡന്റ് പി.വി. പത്രോസിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പേ്രതാസിനോടൊപ്പം സുഭദ്ര ശങ്കുണ്ണിനായര്‍, ബാബുതോമസ്, കെ.എ. ഗോപാലന്‍ എന്നിവര്‍ ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.വി. ജോസിന് വോട്ടു ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. വിശാല ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകളുടെ മറവിലുള്ള രൂക്ഷമായ ചേരിപ്പോരാണത്രെ ഉമ്മന്‍ചാണ്ടിഗ്രൂപ്പുകാരന്നെന്നറിയപ്പെടുന്ന പത്രോസിനെ പുകച്ചുചാടിച്ചത്. 

പ്രസിഡന്റു സ്ഥാനം പിടിച്ചെടുക്കുവാന്‍ പിന്തുണച്ച പത്രോസും മറ്റു മൂന്നംഗങ്ങളും വൈസ് പ്രസിഡന്റിനേയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെയും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെയും അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാമെന്ന് ഇടതുപക്ഷം കരുതി. ഇതേതുടര്‍ന്നായിരുന്നു മൂവര്‍ക്കുമെതിരെ അവിശ്വാസപ്രമേയം ഇടതുപക്ഷം അവതരിപ്പിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റിച്ച് ഗോപാലനും ബാബുതോമസും പത്രോസ് പാളയത്തില്‍ നിന്ന് ശകുന്തള ഉണ്ണികൃഷ്ണന്‍ ചേരിയിലേക്ക് മാറിയതോടെയാകട്ടെ ശകുന്തളയ്ക്കും റോയ് ദേവസ്സിക്കുമെതിരെയുള്ള അവിശ്വാസപ്രമേയം തള്ളി. 22 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയടക്കം 12 പേര്‍ ശകുന്തളയ്ക്കും റോയിക്കുമെതിരെയുള്ള ഇടതുപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പത്രോസും സുഭദ്ര ശങ്കുണ്ണിനായരും വിട്ടു നിന്നു. എന്നാല്‍ ശകുന്തളയ്ക്ക് ഒപ്പം നിന്ന ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല രാജനെതിരെയുള്ള അവിശ്വാസപ്രമേയം പാസ്സാക്കപ്പെട്ടുവെന്നത് ശ്രദ്ധേയമായി. പത്രോസിനെ പുറത്താക്കാന്‍ പിന്തുണ സ്വീകരിച്ചവര്‍ തന്നെ സുശീലയെ സൗകര്യപൂര്‍വ്വം കയ്യൊഴിയുകയായിരുന്നുവെന്നതാണ് സുശീലയുടെ പരാജയം വ്യക്തമാക്കുന്നത്.

വ്യക്തി-സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാകാതെ വരുമ്പോള്‍, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ അധികാര സമവാക്യങ്ങളിലും അധികാര പങ്കിടലുകളിലും അടിമുടി ഉലച്ചലുകള്‍ പ്രത്യക്ഷപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ അപചയത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ തന്നെയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്ന അധികാരത്തിനായുള്ള കസേരകളികള്‍.

Related Post

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ…
ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം…
സാവിത്രി സദാനന്ദൻ പ്രസിഡന്റ്

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.
കുഞ്ഞപ്പേട്ടൻ നിര്യാതനായി

കുഞ്ഞപ്പേട്ടൻ നിര്യാതനായി

ആൽപ്പാറ ശാന്തിനഗർ ഇലവുംതറപ്പിൽ മത്തായി മകൻ മാത്യൂ (കുഞ്ഞപ്പൻ -7 5 ) നിര്യാതനായി. വെള്ളിയാഴ്ച 14 ഡിസംബർ 2018…
താമര വെള്ളച്ചാൽ ദളിത് കോൺഗ്രസ്

താമര വെള്ളച്ചാൽ ദളിത് കോൺഗ്രസ്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പീച്ചി താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ ദളിത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് മെമ്പറും ദളിത്…