കണ്ണാറ ഇ.എം.എസ് സാംസ്ക്കാരിക നിലയത്തിന്റെയും ഫാമിലി വെല്‍ഫെയര്‍ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ജോഫി ജോസഫ്, ഫാ. പി.പി. എല്‍ദോ, എം. ആര്‍. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പി.പി. രവീന്ദ്രന്‍, സാംസ്ക്കാരിക നിലയം പ്രസിഡന്റ് ഇ.എം. വര്‍ഗ്ഗീസ്, സെക്രട്ടറി എം.പി. സാബു എന്നിവര്‍ പ്രസംഗിച്ചു.