ബാഴ്സലോണ ഫുട്ബോൾ താരം ജീൻ ക്ലയർ ടെയാബോക്ക് കോ വിഡ് – 19 പോസ്റ്റീവ്. ക്ലബ്ബ് മാനേജ്മെൻ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത് – എഎൻഐ റിപ്പോർട്ട്.
പ്രോട്ടോക്കോൾ പ്രകാരം താരം ഹോം ക്വാറൻ്റയിനിലാണ്. ചാമ്പ്യൻ ലീഗിൽ പങ്കെടുക്കേണ്ട ബാഴ്സ
ലോണ ടീമംഗങ്ങളുമായി ടെയാബോക്ക് സമ്പർക്കമുണ്ടായിട്ടില്ലെ
ന്നു മാനേജ്മെൻ്റ് പറഞ്ഞു. ബന്ധപ്പെട്ട ആരോഗ്യ അധികൃതരെ ഇക്കാര്യം അറിയിച്ചു.
ആഗസ്ത് ഒമ്പത് ടീമംഗങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയ
മാക്കിയിരുന്നു. സീസണ് മുന്നോടിയായുള്ള കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നതിനും ചാമ്പ്യൻ ലീഗിൽ പങ്കെടുക്കുന്നതിനുമായി
യിരുന്നു ടെസ്റ്റ്. ഇതിൽ ടെയാബോക്ക് മാത്രമാണ് പോസ്റ്റീവായത്. രോഗലക്ഷണ
ങ്ങളൊന്നുമില്ലായിരുന്നു.
ലിസബനിൽ നടക്കുന്ന
ചാമ്പ്യൻ ലീഗിൽ പങ്കെടുക്കുവാൻ
അഗസ്ത് 13 ന് പോകുവാനൊരു
ങ്ങവെയാണ് താരത്തിന് കോവിഡ് പോസ്റ്റിവായത്. 14നാണ് ടൂർണമെൻ്റ്.
സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അത് ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു കളിക്കാര്‍ക്ക് കോവിഡ് ആഗസ്ത് 10 ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. തുടർന്ന് ചാമ്പ്യൻ ലീഗ് കളികൾ പുനഃക്രമീകരിക്കണമെന്ന് ക്ലബ്ബ് മാനേജ്മെൻ്റ് ടൂർണമെൻ്റ്
സംഘാടകരോട് അഭ്യർത്ഥിച്ചിരുന്നു.