ലൂസിഫർ:  നാലാംകിട കച്ചവടസിനിമ പറയുന്നത്

മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചു പറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ

കെ കെ ശ്രീനിവാസൻ

വിനോദമെന്നതിലുപരി സാമൂഹിക തിന്മകളെ തുറന്നുകാണിക്കുന്ന മാധ്യമമെന്ന നിലയിലാണ് സിനിമയുടെ സാധ്യതകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. പക്ഷേ തങ്ങളുടെ തിന്മകൾ മറച്ചുപിടിച്ച് മറ്റുള്ളവരുടെ തിന്മകൾ പെരുപ്പിച്ചുകാണിക്കുന്നതിനായുള്ള മാധ്യമമെന്നവസ്ഥയിലേക്ക് സിനിമ തന്ത്രപൂർവ്വം വഴിതെറ്റിക്കപ്പെടുന്നുണ്ടോയെന്ന തോന്നലുകളില്ലാതില്ല. ലൂസിഫർ എന്ന സിനിമ
അത്തരം തോന്നലുകളെ ശരിവയ്ക്കുകയാണ്.

ദീലിപുൾപ്പെട്ട നടി ആക്രമിക്കപ്പെട്ടപ്പെട്ട കേസിനോടുള്ള സമീപനത്തിലൂടെ മുൻനിര മലയാള സിനിമാ നടി – നടന്മാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പൊള്ളത്തരം കൃത്യമായി തുറന്നുകാണിക്കപ്പെട്ടു. മുഖ്യ നടന്മാരുടെയും അവരുടെ മക്കളുടെയും സിനിമകൾ തിയേറ്ററുകളിലെത്തണമെങ്കിൽ ദീലിപിന്റെ സഹായം കൂടിയേ തീരുവെന്ന് വ്യക്തം.  സ്ത്രീ പീഡന കേസിലുൾപ്പെട്ടുവെന്നു കരുതി ദീലിപിനെ കൈവിടാൻ അവർക്ക് വയ്യ. മാധ്യമങ്ങളും ഒരളവുവരെ രാഷ്ട്രീയക്കാരും ഭരണനേതൃത്വവും ദീലിപിനെ കേസിൽ കുടുക്കിയെന്ന് കരുതുന്നവരാണ് സിനിമാക്കാരിലേറെയും. ഇവിടെയാണ് ലൂസിഫർ സിനിമ  മാധ്യമങ്ങളും രാഷ്ട്രീയക്കാരും  സർവ്വ സാമൂഹിക തിന്മകളുടെയും വിളനിലമെന്ന പ്രചരണമേറ്റെടുക്കുന്നത്.

മാധ്യമങ്ങൾ സിനിമക്കാർക്കെതിരെ പ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്ന കടുത്ത നീരസത്തോടെയുള്ള സംഭാഷണവും സിനിമയിലിടം പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കടബാധ്യതയിയിൽ മുങ്ങിതുടിക്കുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ശേഷിയില്ലാത്ത ഒരു മാധ്യമ സ്ഥാപനത്തെ സിനിമയുടെ ഭാഗഭാക്കാക്കുന്നുണ്ട്. ഇതിലൂടെ മാധ്യമരംഗം അപ്പാടെ അധ:പതിച്ചുവെന്ന സാക്ഷ്യപ്പെടുത്തുകയാണ് ലൂസിഫർ. മാധ്യമ ധർമ്മം പാടേ അറ്റംപറ്റിയിരിക്കുന്നുവെന്ന് ബോധപൂർവ്വം സ്ഥാപിച്ചെടുക്കൽ! ദീലിപ് സ്ത്രീപീഢന കേസിൽ മാധ്യമങ്ങൾ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളോടുള്ള അമർഷം തീർക്കുന്നതിനുള്ള അവസരം ഒളിച്ചുകടത്തുകയാണ് ലൂസിഫർ എന്ന നാലാംകിട കച്ചവട സിനിമ.

കള്ളപ്പണത്തിന്റെ സൂക്ഷിപ്പുക്കാർ. ഇടനിലക്കാർ. മക്കൾ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ. യുവതയെ ഉന്മാദത്തിന്റെ തടവുക്കാരാക്കി മാറ്റുന്നതിനായുള്ള ലഹരിമരുന്നു ഇടപ്പാടുക്കാർ. ഇത്തരത്തിൽ സമസ്ത സാമൂഹിക തിന്മകളുടെ വാഹകരാണ് രാഷ്ട്രീയക്കാരെന്ന് ചിത്രീകരിക്കുന്നതിൽ ലൂസിഫർ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടമാണെന്ന് പറയേണ്ടിവരും. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചുപറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ.

കള്ളപ്പണ / ഹവാല ഇടപ്പാടുകളിൽ തങ്ങൾക്ക് പങ്കുമേതുമില്ലെന്ന് സിനിമക്കാർ നെഞ്ചിൽ കൈവച്ചുപറയട്ടെ. ഇവർ  മീഡിൽ ഈസ്റ്റിലുൾപ്പെടെ  ബിസിനസ്സുകൾ കെട്ടിപ്പൊക്കുന്നു. വൻ ലാഭമെന്നു പെരുപ്പിച്ചു കാണിക്കുന്നു. ഇതിനു പിന്നിലെ സാമ്പത്തിക തന്ത്ര/സൂത്രങ്ങളിൽ ബ്ലാക്ക് വൈറ്റാക്കൽ പ്രക്രിയ ഒളിഞ്ഞിരിക്കുന്നില്ലെന്നു ജനം വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാരെ കള്ളപ്പണക്കാരായും അധികാരകൊതിയന്മാരുമായും ചിത്രീകരിക്കുന്ന ഈ ലൂസിഫർ സിനിമാക്കാരുടെ ശാഠ്യം. ഇവരുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ കണക്കില്ലാ പണത്തിന്റെ ഒഴുക്കും ജനങ്ങൾ കണ്ടില്ലെന്നു നടിക്കണമത്രെ.

ലൂസിഫർ സംവിധായകന് ബ്രാന്റഡ് സ്ത്രീപക്ഷക്കാനെന്നറിയപ്പെടണമെന്ന് നിർബ്ബന്ധം. താൻ അഭിനയിക്കുന്ന സിനിമകളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നുവരെ പറഞ്ഞയാളാണ് ഈ ലൂസിഫർ സംവിധായകൻ! എന്നാൽ ലൂസിഫറിലെ ക്ലബ്ബ് ഡാൻസിലൂടെയും സ്വീമ്മീങ് പൂൾ സീനീലൂടെയും സ്ത്രീശരീരത്തെ വിറ്റു കാശാക്കുവാനുള്ള കൗശലം  “സ്ത്രീപക്ഷ” സിനിമാക്കാരൻ കൃത്യമായി പ്രയോഗിക്കന്നുണ്ട്.  ടിവി സീരിയർ നടിമാർ ശരീരം വിറ്റു ജീവിക്കുന്നവരാണെന്ന് ദ്യോതിപ്പിക്കുന്ന സീനുകൾ കൂടിയായപ്പോൾ ലൂസിഫർ സിനിമാ സംവിധായകന്റെ സ്ത്രീപക്ഷ നിലപാടിന്റെ പൊള്ളത്തരം ഏറെ തുറന്നുകാണിക്കപ്പെട്ടു!

മക്കൾ രാഷ്ട്രീയത്തെ കണക്കറ്റ് കളിയാക്കുന്ന/അധിക്ഷേപിക്കുന്ന ലൂസിഫറിന്റെ സംവിധായകനും തിരക്കഥാകൃത്തും മക്കൾ സിനിമാക്കാരാണെന്ന് വിസ്മരിച്ചത് അനുചിതം. ഇന്നത്തെ സിനിമ അടക്കിഭരിക്കുന്നവരിലേറെയും സിനിമക്കാരുടെ മക്കൾ! ഈ മക്കളിൽ അഭിനയശേഷിയുള്ളവരില്ലാതില്ല. എന്നാൽ ഒട്ടും ശേഷിയില്ലാത്തവരാണേറെയും. ഇവരെയും പക്ഷേ ജാള്യതയേതുമില്ലാതെ മലയാള സിനിമാലോകത്ത് മേയുവാനിറക്കിവിട്ടിരിക്കുന്നു! അത് മലയാള സിനിമാ പ്രക്ഷേകരോടുള്ള
വെല്ലുവിളിയാണ്.

ലൂസിഫർ സിനിമക്ക് പറയാനുള്ളത് നടി ആക്രമിക്കപ്പെട്ട കേസിലെ  പ്രതി ദിലീപുൾപ്പെടുന്ന സിനിമാക്കാർ നന്മയുടെ പ്രകാശഗോപുരങ്ങളാണെന്നാണ്. ഇത് സ്ഥാപിച്ചെടുക്കുന്നതിനായി സിനിമയിൽ മേമ്പൊടിയായി ചേർത്തിട്ടുള്ളവയിലേറെയും സാഗർ ഏല്യാസ് ജാക്കി എന്ന സിനിമയെ പിൻപറ്റിയുള്ളതാണുതാനും. മലയാള സിനിമ മേന്മാരാഹിത്യത്തിൽ നിന്നു കരകയറേണ്ടതിന്റെ വിദൂര ലാഞ്ചനകൾ ലൂസിഫർ തുറന്നിടുന്നതേയില്ല.

തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

 

താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും

പീച്ചി മേഖല കോൺഗ്രസ്സ് നിർമ്മിച്ചു നൽകുന്ന “തലചായ്ക്കാനൊരു വീടിന്റെ ” താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും.
കഴിഞ്ഞ ആറു വർഷമായി പീച്ചി വിലങ്ങന്നൂർ വെറ്റിലപ്പാറയിൽ  താമസിക്കുന്ന വിധവയായ വേലൂക്കാരൻ രത്നമ്മക്കും തീപ്പൊള്ളലേറ്റ മകൾ രാജിക്കുമാണ് വീട് നിർമിച്ചുനൽകുന്നത്. രത്നമ്മയുടെ ഭർത്താവ് കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. ഹൃദയാഘാതം മൂലം ഭർത്താവ് മരണപ്പെട്ട് ജീവിതം വഴിമുട്ടിയ വേളയിൽ ഇന്ദിരാഗാന്ധി
 ജന്മശതാബ്ദിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തിയ പീച്ചി മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകരാണ് തലചായ്ക്കാനൊരു വീട് പണിതു നൽകാൻ തീരുമാനമെടുത്തത്.
12 വർഷമായി രത്നമ്മ ഹൃദ്രോഗിയാണ്.  ഒമ്പത്  വയസുക്കാരി  മകൾ രാജിക്ക് തീപൊള്ളലേറ്റ് ചികിത്സയിലാണ്. അമ്മയും മകളും രോഗികളാണെങ്കിലും  അത് വകവക്കാതെ ആഴ്ചയിലൊരിലെങ്കിലും തൊഴിലെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. വിധവപ്പെൻഷന് അപേക്ഷിച്ചിട്ടും
ഇതുവരെ പെൻഷനും ലഭിക്കുന്നില്ല. ടാർപ്പായ  മറച്ച ഒരു ചെറ്റക്കുടിലിലാണ് ഇവരുടെ താമസം.
രണ്ട് ബഡ് റൂം, ഹാൾ, അടുക്കള ,ബാത്ത് റൂം, സിറ്റവുട്ടുമടങ്ങിയതാണ് 500 ചതുരശ്ര അടിയുളള വീട്.
12-11-2017 ൽ മുൻ വനംവകുപ്പ് മന്ത്രി കെ.പി വിശ്വനാഥൻ തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.
അഞ്ച് ലക്ഷം രൂപയാണ് നിർമാണ ചെലവ്.
മുൻ പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഉണ്ണികൃഷ്ണൻ, ഷൈജുകുര്യൻ എന്നിവരാണ്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ നേതൃത്വം ഏറ്റെടുത്തത്.
 കോൺഗ്രസ്സ് നേതാക്കളായ എം കെ ശിവരാമൻ, ടി.പി ജോർജ്, ഷിബു പോൾ, വാർഡ് മെമ്പർ ജിഷ വാസു, കുര്യാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, ജിസ് മോൻ ജോയ്, ജിബിൻ ജോജി, ജയചന്ദ്രൻ കെ വി തുടങ്ങിയവരുടെയും പിന്തുണയും സഹായവുമുണ്ടായിരുന്നു.
കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ മണിയുടെ 48ാം ജന്മദിന അനുസ്മരണത്തിന്റെ ഭാഗമായി
സ്മാഷ്‌ 2019 ബാഡ്മിന്റൺ ടൂർണമെന്റ്.

റജിസ്ട്രേഷൻ ഫീ: 500
ഫസ്റ്റ് പ്രൈസ് : 12000
സെക്കന്റ് പ്രൈസ് : 6000
റജിസ്ട്രേഷൻ അവസാന തീയതി 2018 ഡിസംബർ 25 ഉച്ചയ്ക്ക് 2  വരെ.
ബന്ധപ്പെടുക
രക്ഷാധികാരി : കെ എസ്‌ മണിവർണൻ 9744919874
കോർഡിനേറ്റർ : സിബിൻ സണ്ണി 6282266507

ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം എം.പി വിൻസെന്റ് ജാഥാ ക്യാപ്റ്റൻ ബാബു തോമസിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു പോൾ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ഭാസ്കരൻ ആതംകാവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടി.പി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി എൽദോസ് , പി.ടി .ഔസേപ്പ്, ഇ. എം മനോജ് , ടി.എ ജയ, ഡെയ്സി പായപ്പൻ, ജിഷ വാസു, സാലി തങ്കച്ചൻ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.വി ജോസ്, ഷിജോ പി .ചാക്കോ, കെ.പി ചാക്കോച്ചൻ, റോയ് തോമസ്,  ജിനേഷ്, റെജി പി പി , രാജേഷ് കുളങ്ങര , ബേബി ആശരികാട് തു ടങ്ങിയവർ പ്രസംഗിച്ചു .

2500 പേർക്കുള്ള ജലനിധി കുടിവെള്ള പദ്ധതി  50000 രൂപ ചെലവഴിച്ചാൽ പുന:സ്ഥാപിയ്ക്കപ്പെടുമായിരുന്നു.  പ്രളയം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും അതുണ്ടായില്ല. നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സായാഹ്ന ഒപി തുടങ്ങി. അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പക്ഷേ പട്ടിക്കാട് സർക്കാർ ആശുപത്രിയിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിൽ ചെറുവിരൽപോലും അനക്കാനായിട്ടില്ല. ക്രിമറ്റോറിയം ശവസംസ്കാരത്തിന് ഉപയുക്തമാക്കുന്നതിൽ  പരാജയപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ് തെളിയാതെ ജനങ്ങൾ ഇരുട്ടിലാണ്. അതീവഗുരുതരമായ ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളാത്ത ഇടതുപക്ഷ ഭരണസമിതിയുടെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ.

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

ട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.

കുഞ്ഞപ്പേട്ടൻ നിര്യാതനായി

ൽപ്പാറ ശാന്തിനഗർ ഇലവുംതറപ്പിൽ മത്തായി മകൻ മാത്യൂ (കുഞ്ഞപ്പൻ -7 5 ) നിര്യാതനായി. വെള്ളിയാഴ്ച 14 ഡിസംബർ 2018 പുലർച്ച 12.15 നായിരുന്നു അന്ത്യം.

സംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 4.30ന് കണ്ണാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

മക്കൾ: സണ്ണി, ജെയിംസ്, രാജീവ്, ജോസഫ്. മരുമക്കൾ: ലില്ലി, സുജ, ജീബ, ജിംസി.

താമര വെള്ളച്ചാൽ ദളിത് കോൺഗ്രസ്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പീച്ചി താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ ദളിത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് മെമ്പറും ദളിത് കോൺഗ്രസ് ബ്ലോക്ക്   സെക്രട്ടറിയുമായ ഇ എം മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്   ബാബു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ എ ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.

താമരവെള്ളച്ചാൽ  ദളിത് കോൺഗ്രസ് ഭാരവാഹികളായി പ്രസിഡണ്ട് സദാനന്ദൻ, സെക്രട്ടറി കൊച്ചു മാത്തു, ട്രഷറർ മാധവൻ ഐചൂട്ടിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എം കെ അയ്യപ്പൻ ജോസ് ചുങ്കത്ത് തുടങ്ങിയവർ  സംസാരിച്ചു.

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സോണിയാ ഗാന്ധിയുടെ ജന്മദിനമാഘോഷിച്ചു

യു പി എ ചെയർപേഴ്സൺ സോ  ണിയാഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിന്റ ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും ബ്ലോക്ക് നേതൃയോഗവും സംഘടിപ്പിച്ചു.

ഡിസിസി ജറൽ സെക്രട്ടറി ഭാസ്കരൻ ആദം കാവിലും കെപിസിസി മെമ്പർ  ലീലാമ്മ തോമസ് ചേർന്ന് ജന്മദിന കേക്കുമുറിച്ച് ജന്മദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ അർബൻ ബാങ്ക് വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ജന സെക്രട്ടറി പി എം ബാദുഷയെ യോഗം അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോസ് പാലാക്കാരൻ, ഇ.എസ് അനിരുദ്ധൻ, ടി എസ് മനോജ് കുമാർ , ഷിബു പോൾ , എം എൽ ബേബി, ശകുന്തള ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

പട്ടിക്കാട് ഫുട്ബോൾ മേള ജനുവരി ഏഴ് മുതൽ 13 വരെ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ ട്ടിക്കാട് ഫ്രണ്ട്സ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് സീസൺ – 3 ജനുവരി ഏഴ് മുതൽ 13 വരെ.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ ടീമകളടക്കം തൃശൂർ, പാലക്കാട് ജില്ലകളിലെ ടീമുകൾ മേളയിൽ മാറ്റുരുക്കും.

ദിവസവും മൂന്നു തലങ്ങളിലുള്ള മത്സരങ്ങൾ ; പഞ്ചായത്ത് – വെറ്ററൻ – അന്തർ സംസ്ഥാനതല മത്സരങ്ങൾ. താല്കാലിക നാലുനില ഗാലറിയാണ് തയ്യാറാക്കപ്പെടുന്നത്.

ക്വാളിഫൈയിംഗ് മത്സരങ്ങളിലൂടെ വിജയികളാകുന്ന പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8 ടീമുകൾ പങ്കെടുക്കും. പഞ്ചായത്തുതല വിജയികളെ 10001രൂപ ക്യഷ് പ്രൈസും മൂന്നടിയിലേറെ ഉയരമുള്ള സ്വർണ്ണകപ്പുമാണ് കാത്തിരിക്കുന്നത്.

മേളയിൽ വെറ്ററൻസ് മത്സരങ്ങളും അരങ്ങേറും. ദേശീയ – അന്തർ ദേശീയ മത്സരങ്ങളിൽ കാൽപന്തുക്കളിയുടെ മായാജാലങ്ങൾ തീർത്ത  മുതിർന്ന താരങ്ങൾ മൈതാനത്ത് അണിനിരക്കും.
കേരളത്തിൻ്റെ കാൽപ്പന്തുക്കളികരുത്ത് ലോകത്തിനു കാണിച്ചുകൊലടുത്ത എട്ടു ടീമുകളുടെ പ്രകടനം ഈ മേളയുടെ പ്രത്യേക ആകർഷണമാകും.
മൂന്നര അടിയിലേറെ ഉയരമുള്ള   സ്വർണ്ണകപ്പും 10000 രുപയുമാണ് വിജയികൾക്ക് സമ്മാനിക്കപ്പെടുക.

അന്തർസംസ്ഥാന തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളാണ് ഈ ടൂർണ്ണമെൻ്റിൻ്റെ മറ്റൊരു ഹൈലൈറ്റ്. 25001 രൂപയും അഞ്ചടിയിലേറെ ഉയരമുള്ള ഗോൾഡൻ ട്രോഫിയുമാണ് സമ്മാനം.

FB കടപ്പാട്

ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ന്ന്, ഡിസംബർ 8, 2018, രാത്രി 8.30 ന് സീകേരളം  ചാനൽ ഡികെഡി  ഡാൻസ് റിയാലിറ്റി ഷോയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഭിമാനമായിമാറിയ എടപ്പലം സ്വദേശി കലാകാരി അനാമിക സതീഷിന്റെ ഡാൻസ്. സൂര്യാ ടിവിിയുടെ റിയാലിറ്റി   ഷോയിലും മുമ്പ് ഈ കലാകാരി പങ്കെടുത്തിട്ടുണ്ട്.

ഈ കൊച്ചു കലാകാരിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  പാണഞ്ചേരി ഗ്രാമ നിവാസികൾ ഇന്ന് ചാനൽ കാണണമെന്ന്  കലാസ്നേഹികൾ അഭ്യർത്ഥിച്ചു.