posted by ലിജിമോള്‍ വി.എ, ഹ്യൂമാനിറ്റിസ്, ജിഎച്ച്എസ്എസ് പീച്ചി on  24 July 11 at 05:24 AM

സായാഹ്ന വേളയില്‍ പച്ചപുല്‍പ്പായയില്‍

ഏകാഗ്രചിത്തയായ് ഞാനിരിക്കേ

മിന്നിത്തിളങ്ങുമാ മിന്നാമിനുങ്ങുകള്‍

പൊന്‍ശോഭയെങ്ങും പരത്തീടുന്നു.

ഇളംതെന്നല്‍ തഴകുവമെന്‍ വാര്‍മുടിയില്‍

മിന്നാമിനുങ്ങുകള്‍ ഉമ്മവെച്ചു പാറീ

മെല്ലെ ശിരസ്സുയര്‍ത്തീ നോക്കീ ഞാന്

പൂനിലാവുപൊഴിക്കുമാ പൂര്‍ണ്ണ ചമ്ദ്രനെ

പെട്ടന്നതാ വിണ്ണിന്‍ മാറില്‍ നിന്നുമെന്‍ –

കവിള്‍ത്തടത്തിവലിറ്റിറ്റുവീണു മഴത്തുളളീ

തെല്ലു ഞെട്ടി ഞാന്‍ നോക്കവേ കണ്ടൂ

തിളങ്ങും നയനവുമായ് നില്‍ക്കുമാ താരത്തെ

കണ്ണൊന്നു ചിമ്മിയവള്‍ എന്നെ നോക്കി

വീണ്ടുമെന്‍ നെറ്റിമേലുതിര്‍ന്നു വീണൂ മഴത്തുളളീ

ഗഗനഗൃഹത്തില്‍ വെണ്‍മെത്തമേല്‍ കിടക്കുമാ –

താരത്തിന്‍ കണ്ണില്‍ തിളങ്ങുന്ന കണ്ണുനീരോ ?

തെല്ലു കൌതുകം പൂണ്ടു ചോദിച്ചു ഞാന്‍

ഹേ, താരസുന്ദരി നീയെന്തിനു മിഴിനീര്‍ പൊഴിക്കുന്നൂ ?

പാതിയടഞ്ഞ കണ്ണുകള്‍ പതുക്കെ ത്തുറന്നവള്‍ ചൊല്ലീ

നീ കേള്‍ക്കുന്നില്ലയോ ഈ ഇരുട്ടിന്‍ തേങ്ങലുകള്‍

ഈ ലോകമെത്ര സുന്ദരം ഈ ലോക ജിവിതം ദുഷ്ക്കരം

“ആനന്ദചിത്തയായ് കണ്‍തുറന്ന നാള്‍ കണ്ടു ഞാന്‍

തിന്മയെപ്പെറ്റുപ്പോറ്റും മനുജനെ

അമ്മയാം ഭൂമിയെകൊന്നുതിന്നുന്നവര്‍

തിന്മതന്‍ വിത്തുകള്‍ വാരി വിതറുന്നു

കൊല്ലും കൊലയും ഹരമായയീ മണ്ണില്‍

ദു:ഖമാംഭാണ്ഡം മുതുകില്‍ ചുമന്ന് ശാന്തി തേടി-യലയുന്നൂ ചിലര്‍.

ഒന്നും കണ്ടില്ലെന്നു നടിച്ച ഞാന്‍ കേള്‍ക്കുന്നതോ

പട്ടിണിപ്പാവങ്ങള്‍ തന്‍ മുറവിളികള്‍ “

By സെഫി.പി.എ. ജിഎച്ച്എസ്എസ് പട്ടിക്കാട് on 24 July 11 at 01:13 AM

കോശങ്ങള്‍ ചേര്‍ന്നു ഞാനുണ്ടായി, ഞാനുണ്ടായ കഥയൊന്നു കേള്‍ക്കണെ നിങ്ങള്‍

എന്നമ്മതന്‍ ഗര്‍ഭപാത്രത്തില്‍ ഞാനുരുവായി

ഞാനൊരു ചെറിയ കുഞ്ഞായി ഗര്‍ഭപാത്രത്തിലനങ്ങാതെ കിടന്നു

ഞാനവിടെ കിടക്കുമ്പോള്‍ കുറെ വൈഷമ്യാനുഭവങ്ങളെനിക്കുണ്ടായി

എന്നമ്മയുടെ ഉദരത്തില്‍ കിടക്കവെ ചിലരെന്നെ ചാഞ്ചാട്ടി

മാരുതനങ്ങു വീശിയടിക്കെ എന്നമ്മ കുലുങ്ങി കുലുങ്ങിയിരുന്നു

അപ്പോള്‍ ഞാനും കുലുങ്ങി മഞ്ഞും മഴയും ഞാനമ്യത ധാരകള്‍

പോലെ ഏറ്റുവാങ്ങി കുറെ നാളുകള്‍ കഴിയവെ

പെണ്‍കൊടികള്‍ നിര നിരയായി

അരിവാളുമായി കൊയ്യുവാന്‍ വന്നു

എന്നമ്മയെ അരിഞ്ഞവര്‍ കെട്ടാക്കി വച്ചു

എന്നമ്മയുടെ ഗര്‍ഭപാത്രെത്ത ചവിട്ടി മെതിച്ചവര്‍

ഒരു പൊന്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തിടുത്തു

അതാണു ഞാന്‍ നിങ്ങളുടെ അക്ഷികളുടെ മുന്നില്‍കാണുന്ന

കടയിലിരിക്കും ചാക്കുകളിലുളള അരിമണികള്‍

posted by സ്റ്റെഫിസൂസന്‍ കുരുവിള on on 18 June 11 at 08:51 AM

സ്റ്റെഫിസൂസന്‍ കുരുവിള

സ്റ്റാന്‍ഡേര്‍ഡ് Vth

സെന്റ്. ആന്റോണ്‍ വിദ്യാപീഠം

സി. ബി. എസ്. ഇ. പീച്ചി

 

 എന്നും പ്രഭാതത്തില്‍ നല്‍ക്കണിയായി എന്‍ മുന്നില്‍ എത്തുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്‍ വിഷാദത്തില്‍ എന്റെ കൂടെയുളള

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്‍ സന്തോഷത്തില്‍ എന്‍ കൂടെയുളള

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്നും എന്‍ കണ്‍മണിയായി നോക്കുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

സദാനേരവും എന്‍ കൂടെയുളള

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എനിക്കുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിക്കുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

രോഗം വരുമ്പോള്‍ എന്‍ കാവലായിരിക്കുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്‍ ഇഷ്ടങ്ങള്‍ നിറവേറ്റിടുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്നെ എന്നും സല്‍സ്വഭാവം പഠിപ്പിച്ചീടുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

അനേകം മുത്തങ്ങള്‍ കൊണ്ട് എന്‍ ജീവിതം ശോഭിതമാക്കുന്ന

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

 

എന്‍ ജീവിതത്തില്‍ എന്റെ എല്ലാമെല്ലാമായ

എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.

തസ്‌നി മോള്‍ കെ.എ ജിഎച്ച്എസ്എസ് പട്ടിക്കാട്

 

 

 

 

പ്രപഞ്ചമാം സത്യത്തില്‍ എന്നും

തുടിക്കുന്നനശ്വര സംഗീതമീ പ്രണയം

മഞ്ജീര വീണയില്‍ ശ്രൂതി മീട്ടുന്നൊരു-

വീണക്കമ്പിയായ് അറിയാതെന്‍ ഹ്യദയത്തെ

തഴുകുന്നൊരു സുഖമുളള നോവാണ് പ്രണയം

കാലചക്രങ്ങള്‍ കടന്നുപോകുമ്പോഴും

മായാതെ നില്‍ക്കുമെന്‍ പ്രണയം

നേര്‍ത്തൊരരുവിതന്‍ താരാട്ടുപാട്ടായി

തരളമായ് ഒഴുകുന്നു പ്രണയം

അനുരാഗമെന്ന സുഖം നമ്മെ തഴുകുമ്പോള്‍

കണ്ണു നീരെന്ന കനവിനെ കാണില്ല നാം

ദേഹവും ദേഹിയും പിരിയും നിമിഷവും

എന്നില്‍ തുടിക്കുന്നൊരനുഭൂതിയാകുന്നു പ്രണയം

അനുരാഗം നിറയുമെന്‍ ആത്മാവിനെ

വേര്‍പ്പെടും വേളയില്‍ വെറുതെ ഞാന്‍ ഓര്‍ത്തു

എന്‍ പ്രണയത്തിനെന്തര്‍ത്ഥം

അനശ്വരമായെരോര്‍മ്മയായ് എവിടെയോ

മാഞ്ഞുവെന്‍ പ്രണയം……………..

സൂര്യനും പകലും ചന്ദ്രനും രാവും

പ്രണയിക്കുമ്പോലെ ഞാനും

പ്രണയിച്ചെന്‍ അവനിയെ

ഈ ലോകയാത്രയില്‍ എവിടെയോ

മറയുമെന്‍ പ്രണയം…