പ്രളയത്തിൽ തകർന്ന പിച്ചി ഇടത് – വലതുകര കനാലുകളും ഇവയുടെ ഉപകനാലുകളും പുനർനിർമ്മിച്ച് അണക്കെട്ടിൽ നിന്ന് കാർഷികാവശ്യത്തിനായി വെള്ളം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പീച്ചി ഇറിഗേഷൻ എക്സ്.ക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുമ്പിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഭാസ്‌ക്കരൻ ആദംകാവിൽ ധർണ്ണ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് , പി വി പത്രോസ് , ടി പി ജോർജ് , ബാബു തോമസ് , ഷിജോ പി ചാക്കോ ,റോയ് തോമസ് , പി പി റെജി , കെ പി ചാക്കോച്ചൻ , ആന്റോ അഗസ്റ്റിൻ , രാജു കവിയത് ,സി കെ ഷൺമുഖൻ , എ സി മത്തായി തുടങ്ങിയവർ സംസാരിച്ചു.
അണക്കെട്ട് തുറന്ന് കനാലുകളിൽ കൂടി വെള്ളം ഒഴുകുമ്പോൾ ചെറുതും വലുതുമായ നിർച്ചാലുകളും കിണറുകളും മലയോര മേഖലയിലെ കുടിവെള്ള പദ്ധതികളും കുളങ്ങളും റി ചാർജ് ചെയ്യപ്പെട്ട് ജല സമ്പുഷ്oമാകും. അതു കൊണ്ടു തന്നെ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ച് വരൾച്ചയിൽ നിന്നും കുടിവെള്ള ക്ഷാമത്തിൽ നിന്നും ജില്ലയെ രക്ഷിക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
പ്രധിഷേധ മാർച്ചിന് കോൺഗ്രസ് നേതാക്കളായ വി ബി ചന്ദ്രൻ ,ഷൈജു കുര്യൻ ബ്ലെസ്സൺ വര്ഗീസ് ,സൂരജ് രഘുനാഥ് , ജേക്കബ് മേലേപുതുപ്പറമ്പിൽ , പ്രവീൺ രാജു ,കെ എസ് പരമേശ്വരൻ , ജോസ് മൈനാട്ടിൽ , അജു തോമസ് തുടങ്ങിയ വർ നേതൃത്വം നൽകി