ധാരാവി ചേരി നവീകരണ പദ്ധതി: അദാനി വേണ്ടെന്ന്

ധാരാവി ചേരി നവീകരണ പദ്ധതി: അദാനി വേണ്ടെന്ന്

മുംബെ നഗരത്തിലെ ചേരി നവീകരണ വികസന പദ്ധതിക്കെതിരെ പ്രതിഷേധം. മോദിയുടെ ഇഷ്ടക്കാരനും ലോക നവ കോടിശ്വരൻ ഗൗതം
തം അദാനിയാണ് നഗരത്തിലെ ചേരി വികസന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നാണ് മുംബെ നഗരത്തിലെ ധാരാവി ചേരി.  614  ദശലക്ഷം ഡോളറിന്റെ നവീകരണ വികസന പദ്ധതിയ്ക്കാണ് രൂപം നൽകിയിട്ടുള്ളത്. എന്നാൽ പദ്ധതിക്കെതിരെ എതിർപ്പുകൾ രൂക്ഷം.  പ്രതിഷേധിക്കാരുടെ നേതൃത്വത്തിൽ ആയിരങ്ങൾ  ഡിസംബർ 16ന്   ഗൗതം അദാനിയുടെ മുംബെ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
 “അദാനിയെ നീക്കം ചെയ്യൂ ധാരാവിയെ രക്ഷിക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പതാകകളും ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാർ പ്രകടനത്തിന് അണിനിരന്നത്. “ഞങ്ങൾ വികസനത്തിന് എതിരല്ല, എന്നാൽ ധാരാവി പുനർവികസനം ആസൂത്രണം ചെയ്തിരിക്കുന്ന രീതി അദാനിക്ക് മാത്രമേ ഗുണം ചെയ്യൂ. ചേരി നിവാസികൾക്ക് അല്ല”, സേവ് ധാരാവി കമ്മിറ്റി (ധാരാവി ബച്ചാവോ ആന്ദോളൻ) നേതാവ് ബാബുറാവു മാനെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ബിജെപിയും  ശിവസേന വിമത വിഭാഗവും ഭരിക്കുന്ന സഖ്യ സർക്കാർ ചേരി നവീകരണ കരാർ അനുവദിക്കുന്നതിലും നടപ്പാക്കുന്നതിലും അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകുന്നതിൽ പ്രതിഷേധിച്ചാണ് എതിർപ്പു ശക്തിപ്പെടുന്നത്.
2018-ൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക്  ചേരി പുനർവികസന പദ്ധതി കരാർ നൽകിയിരുന്നു.  പിന്നീട് ആ കരാർ പക്ഷേ  സർക്കാർ  റദ്ദാക്കി. ശേഷം പുതിയ കരാർ നൽകിയതാകട്ടെ മോദിയുടെ അടുപ്പക്കാരനായ അദാനിക്ക്. ആദ്യ കരാർ റദ്ദാക്കി പുതിയ കരാർ അദാനിക്ക് നൽകിയ സർക്കാർ നടപടിക്കെതിരെ   ദുബായ് ആസ്ഥാനമായുള്ള കൺസോർഷ്യം  സമർപ്പിച്ച കേസ്  കോടതിയുടെ പരിഗണനയിലാണ്.
പ്രതിഷേധങ്ങൾ മൂർച്ഛിക്കവെ ധാരാവി പദ്ധതി തങ്ങൾക്ക് അവാർഡു ചെയ്യപ്പെട്ടത്  ന്യായവും തുറന്നതും അന്തർദേശീയവുമായ മത്സരാധിഷ്ഠിത ടെണ്ടർ നടപടികളിലൂടെയെന്ന വിശദകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് അദാനി പത്ര പ്രസ്താവനയിറക്കി.  നിയമങ്ങളും നടപടിക്രമങ്ങളുമനുസരിച്ചാണ് അദാനിക്ക്  കരാർ നൽകിയതെന്നും പാകപിഴകളൊന്നുമുണ്ടായിട്ടില്ലെന്നുമുള്ള വിശദീകരണവുമായി സർക്കാരും രംഗപ്രവേശം ചെയ്തിട്ടുണ്ട്.
ചേരിയിലെ അർഹർ – അനർഹർ വേർത്തിരിവില്ലാതെ ചേരി നിവാസികൾക്ക് വീടുകൾ നൽണം. പദ്ധതി വാഗ്ദാനം ചെയ്ത 300-350 ചതുരശ്ര അട  വിസ്തീർണമുള്ള  വീടുകളല്ല പകരം പുനർവികസിപ്പിയ്ക്കപ്പെടുന്ന പ്രദേശത്തിനുള്ളിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ അനുവദിക്കപ്പെടണമെന്നതാണ് ചേരിനിവാസികളുടെ ആവശ്യം.
 അദാനിയെപ്പോലുള്ള സ്വകാര്യ കമ്പനിക്ക് പകരം ചേരി നവീകരണം. പദ്ധതി സർക്കാർ നേരിട്ട് നടപ്പിലാക്കണമെന്നാവശ്യവും പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ലെതർ ഉല്പപന്ന നിർമ്മാണം കേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമാണ് ധാരാവി ചേരിപ്രദേശം.   ആദ്യ ശ്രമം വിഫലമായെങ്കിലും  ധാരാവി നവീകരണ പദ്ധതി അദാനിക്ക് തന്നെ അവാർഡു ചെയ്യുന്നതിൽ സർക്കാർ വിജയിച്ചു.  അദാനിക്കെതിയുള്ള ചേരിനിവാസികളുടെ പ്രതിഷേധം പക്ഷേ വിമത ശിവസേന – ബിജെപി സർക്കാരിന് തലവേദനയാകുമെന്നതിൽ തർക്കമില്ല.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…