അൽ-ജസീറ പത്രപ്രവർത്തകൻ്റെ തടവുക്കാലം നീട്ടി

അൽ-ജസീറ പത്രപ്രവർത്തകൻ്റെ തടവുക്കാലം നീട്ടി

ജിപ്തിൽ തടവിലാക്കപ്പെട്ട അൽ-ജസീറ പത്ര പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ്റെ തടവു കാലാവധി 45 ദിവസത്തേക്ക് കൂടി നീട്ടിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.

കെയ്റോവിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് 1300 ദിനങ്ങൾ പിന്നിട്ടു.
ഈജിപ്തിലെ അൽ-ജസീറ അറബി ചാനലിലെ പത്രപ്രവർത്തകനായ ഹുസൈൻ കെയ്റോവിൽ 2016 ഡിസംബർ 20നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
രാജ്യത്ത് കലാപം സൃഷ്ടിക്കുന്നതിന് ലക്ഷ്യം വച്ച് സർക്കാർ സ്ഥാപനങ്ങ
ൾക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിലാണ് ഹുസൈൻ അറസ്റ്റിലാകുന്നത്.

ദോഹ ആസ്ഥാനമായ അൽ- ജസീറ ടെലിവിഷൻ മാനേജ്മെൻ്റ് ഹുസൈൻ്റെ മോചനമാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് നൽകിയിരന്നു.യുഎന്നും ഹുസൈനെ വിട്ടയ്ക്കണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഈജിപ്ഷ്യൻ ഭരണകൂടം പരിഗണിക്കാൻ തയ്യാറായിട്ടില്ല.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…