രജപുത്ത് ആത്മഹത്യകേസ്: ഇഡി പിതാവിൻ്റെ മൊഴിയെടുത്തു

രജപുത്ത് ആത്മഹത്യകേസ്: ഇഡി പിതാവിൻ്റെ മൊഴിയെടുത്തു

ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിൻ്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപ്പാട് അന്വേഷണത്തിൽ രജപുത്തിൻ്റെ പിതാവ് കെ.കെ സിങിൽ  നിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടട്രേറ്റ് (ഇഡി ) മൊഴിയെടുത്തു.  മകൻ രജപുത്തിൻ്റെ പണമിടപ്പാടുകളെക്കുറിച്ചുള്ള മൊഴികളാണ് രേഖപ്പെടുത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

തൻ്റെ മകൻ്റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡ് താരം റിയ ചക്രവർത്തിയാണെന്ന് ചൂണ്ടികാണിച്ച് സിങ് ബിഹാർ പോലിസിൽ പരാതി നൽകിയി രുന്നു. മകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് റിയയും കുടുംബവും 15 കോടി പിൻവലിച്ചുവെന്ന സിങിൻ്റെ പരാതിയുമുണ്ട്. ജലായ് 15ന് പട്ന പോലിസിനാണ്  സിങ് പരാതി നൽകിയത്.
രജപുത്തിൻ്റെ ആത്മഹത്യ കേസ് ഇപ്പോൾ സിബിഐയുടെ മേൽനോട്ടത്തിലാണ്. ജൂൺ 14നാണ് മുംബെ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രജപുത്തിനെ മരിച്ച നിലയിയൽ കണ്ടെത്തിയത്.

Related Post

മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒല്ലൂക്കര മണ്ഡലം…