വികാരിയെ പുറത്താക്കണമെന്ന് ഇടവകക്കാര്‍

             ചുവന്നമണ്ണ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോയ് ടി. വര്‍ഗ്ഗീസ്സിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടവകക്കാര്‍ സമരരംഗത്ത്. ഇടവകക്കാരില്‍ കുത്തിത്തിരിപ്പുണ്ടാക്കി വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് സമരക്കാര്‍ വികാരിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം.

തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്ന വികാരിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന ഇടവകാംഗങ്ങളെ പൊതുയോഗത്തില്‍ നിന്ന് വികാരി ഇറക്കിവിട്ടുവെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്. ഇതു സംന്ധിച്ച് ഇടവകക്കാര്‍ മൈത്രാപൊലീത്തക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ പന്തല്‍കെട്ടി സമരം ചെയ്യുന്ന ഇടവകാംഗങ്ങളുള്‍പ്പെടുന്ന മുന്‍ ഭരണസമിതി പള്ളി നിര്‍മ്മാണത്തിനായുള്ള ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണവുമായി ഫാ. ജോയ് വര്‍ഗ്ഗീസിനെ പിന്തുണക്കുന്നവര്‍ രംഗത്തുവന്നിട്ടുണ്ട്.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…