പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ ട്ടിക്കാട് ഫ്രണ്ട്സ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് സീസൺ – 3 ജനുവരി ഏഴ് മുതൽ 13 വരെ.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ ടീമകളടക്കം തൃശൂർ, പാലക്കാട് ജില്ലകളിലെ ടീമുകൾ മേളയിൽ മാറ്റുരുക്കും.
ദിവസവും മൂന്നു തലങ്ങളിലുള്ള മത്സരങ്ങൾ ; പഞ്ചായത്ത് – വെറ്ററൻ – അന്തർ സംസ്ഥാനതല മത്സരങ്ങൾ. താല്കാലിക നാലുനില ഗാലറിയാണ് തയ്യാറാക്കപ്പെടുന്നത്.
ക്വാളിഫൈയിംഗ് മത്സരങ്ങളിലൂടെ വിജയികളാകുന്ന പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8 ടീമുകൾ പങ്കെടുക്കും. പഞ്ചായത്തുതല വിജയികളെ 10001രൂപ ക്യഷ് പ്രൈസും മൂന്നടിയിലേറെ ഉയരമുള്ള സ്വർണ്ണകപ്പുമാണ് കാത്തിരിക്കുന്നത്.
മേളയിൽ വെറ്ററൻസ് മത്സരങ്ങളും അരങ്ങേറും. ദേശീയ – അന്തർ ദേശീയ മത്സരങ്ങളിൽ കാൽപന്തുക്കളിയുടെ മായാജാലങ്ങൾ തീർത്ത മുതിർന്ന താരങ്ങൾ മൈതാനത്ത് അണിനിരക്കും.
കേരളത്തിൻ്റെ കാൽപ്പന്തുക്കളികരുത്ത് ലോകത്തിനു കാണിച്ചുകൊലടുത്ത എട്ടു ടീമുകളുടെ പ്രകടനം ഈ മേളയുടെ പ്രത്യേക ആകർഷണമാകും.
മൂന്നര അടിയിലേറെ ഉയരമുള്ള സ്വർണ്ണകപ്പും 10000 രുപയുമാണ് വിജയികൾക്ക് സമ്മാനിക്കപ്പെടുക.
അന്തർസംസ്ഥാന തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളാണ് ഈ ടൂർണ്ണമെൻ്റിൻ്റെ മറ്റൊരു ഹൈലൈറ്റ്. 25001 രൂപയും അഞ്ചടിയിലേറെ ഉയരമുള്ള ഗോൾഡൻ ട്രോഫിയുമാണ് സമ്മാനം.
FB കടപ്പാട്