മുൻ നക്സൽ നേതാവിനും ഇന്ത്യൻ
സ്വാതന്ത്ര്യദിനാഘോഷിയ്ക്കാമെന്നായി.പശ്ചിമ ബംഗാളിലെ മുൻ നക്സൽ നേതാവ് പ്രശാന്ത മഹാത്തോയാണ് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനമാഘോഷിച്ചത്.
പടിഞ്ഞാറൻ മിഡ്നാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 74 ആമത് സ്വാതന്ത്ര്യ ദിനം ഇന്ത്യൻ പതാക ഉയർത്തിയാണ് മഹാത്തോ ആഘോഷിച്ചത്. ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു. മഹാത്തോ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തവർക്ക് മധുരം വിതരണം ചെയ്തു.
ഒരു കാലത്ത് ഈ ദിനത്തിൽ കറുത്ത പതാകയാണ് ഉയർത്തിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. തുടർന്ന് രാജ്യത്തിൻ്റെ ഭരണ ഘടനയെ അനുസരിക്കുവാൻ തുടങ്ങി. കറുത്ത പതാക ഉയർത്തി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാനാകില്ലെന്നു മനസ്സിലായി. തുടർന്ന് മുഖ്യധാരയിലെത്തി – മുൻ നക്സൽ നേതാവ് എഎൻ ഐയോട് പറഞ്ഞു. ഭീമാപൂർ – മിഡ്നാപൂർ മേഖലയിൽ നകസ് ൽ പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ
കിയിരുന്നത് മഹാത്തോയാണ്.
ഒരു കാലത്ത് ഇന്ത്യൻ ജനാധിപത്യെത്തയും സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാട് സ്വികരിച്ചവരായിരുന്നു നക്സലുകൾ. 1967ൽ ബംഗാൾ സിലിഗുരി ഡിവിഷനിലെ നക്സൽബാരിയിലുണ്ടായ . കർഷക തൊഴിലാളി കലാപമാണ് പിന്നിട് രാജ്യത്ത് നക്സൽ പ്രസ്ഥാനമെന്ന് അറിയാൻ പ്പെടുന്നത്.
രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ നക്സൽ പ്രസ്ഥാനത്തിൻ്റെ വളർച്ചയും തളർച്ചയും കണ്ടതാണ്. ഇന്ത്യൻ നക്സൽ പ്രസ്ഥാനത്തിൻ്റെ ഈറ്റില്ലമായ ബംഗാളിൽ നിന്നുള്ള നക്സൽ നേതാവ് രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനമാഘോഷിച്ചുവെന്ന വാർത്ത ശ്രദ്ധേയം. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിപ്ലവ പാതയിൽ നിന്ന് നക്സലുകൾ ഇന്ത്യൻ പാർലമെൻ്ററി പാതയിലേക്കെത്തിയതിൻ്റെ ആഘോഷമെന്ന നിലയിലുമിതിനെ കാണാം.