രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനവാർഷികത്തിന്റെ ഭാഗമായി
പാണഞ്ചേരി മണ്ഡലം 44 ാം ബൂത്ത് കോൺഗ്രസ് കുടുംബസംഗമം ബൂത്ത് പ്രസിഡണ്ട് എൽദോ സാബ്രിക്കലിന്റെ വസതിയിൽ സംഘടിപ്പിച്ചു.
ഗാന്ധിജിയെ അറിയുക, വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമുയർത്തിയുള്ള കുടും
സംഗമം കെപിസിസി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് എൽദോ അധ്യക്ഷതവഹിച്ചു.
64 കിലോഗ്രാം വെയിറ്റ് ലിഫ്റ്റിംഗിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ എമിത് തമ്പിക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അനുമോദന ട്രോഫി നൽകി ഹാരാർപ്പണം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ മുഖ്യപ്രഭാഷണം നടത്തി. ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി റോയി തോമസ്, മുൻ പഞ്ചായത്തംഗം ജോളി ജോർജ്, മണ്ഡലം സെക്രടറി കെപി പൗലോസ് എന്നിവർ സംസാരിച്ചു.