മംഗലാപുരം വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണി

മംഗലാപുരം വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണി

മംഗലാപുരം വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഇതുമായി ബന്ധപ്പെട്ട് കർഷ തൊഴിലാളിയായ വസന്ത് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് (ആഗ സ്ത് 20) പുലർച്ചെ ഒരു മണിക്ക് മുൻ എയർപോർട്ട് ഡയറക്ടർ എം വാസുദേവിൻ്റെ ഫോണിലാണ് ഈ അജ്ഞാത സന്ദേശമെത്തിയത്.

തുടർന്ന് വിമാനതാവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ബോംബു സ്വക്വാർഡും തെരച്ചിൽ നടത്തിയെങ്കിലുമൊന്നും കണ്ടെത്തിയില്ല. തുടർന്നാണ് സന്ദേശം വ്യാജമെന്ന നിഗമനത്തിലെത്തിയത് – എയർപോർട്ട് പത്രക്കുറിപ്പ് പറയുന്നു.
പോലിസ് അന്വേ ഷണത്തിലാണ് പ്രതി പിടിയിലാണ്. ഉഡുപ്പി ജില്ലാ പോലിസിൻ്റെ സഹായത്താലാണ് അറസ്റ്റ്. വിശദമായ അന്വേഷണത്തിലാണ് പോലിസ്. മംഗലാപുരം നഗരത്തിലെ ബാജ്പെ പോലിസ് സ്റ്റേഷനിൽ കേസ് റജിസ്ട്രർ ചെയ്തു. സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാന
ത്തിലാണ് കേസ്.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…