പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ ഇല്ലിമൂട്ടിൽ ജോബിന് വീട് ഒരുങ്ങുന്നു. പുറമ്പോക്ക് ഭൂമിയിലെ പ്രളയകെടുതിയിൽ വീട് തകർന്ന ജോബിന് വീട് നിർമ്മിച്ചു നൽകുന്നത് പീച്ചി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരുമാണ്. പുറമ്പോക്കിലെ വീടാണെന്നതിനാൽ ജോബിന്റെ കുടുംബത്തിന്ന് സർക്കാർ ധനസഹായം ലഭ്യമാക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ സഹായഹസ്തം.
ആറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന വീടിന് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റ്, തറക്കല്ലിട്ടു. കെ സി അഭിലാഷ്, ഷിബു പോൾ, ടി പി ജോർജ് , ലീലാമ്മ തോമസ്, സി വി ജോസ് തുടങ്ങിയവർ കല്ലിടൽ വേളയിൽ സന്നിഹിതരായി.