കെ.കെ ശ്രീനിവാസൻ
രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉല്പന്നങ്ങൾ ആവശ്യത്തിലധികമാകുന്ന സാഹചര്യമുണ്ട്. ഇങ്ങനെ അധികമായവ സംഭരിച്ച് ഒരു പ്രത്യേക ഘട്ടംവരെ കേടുകൂടാതെ സൂക്ഷിയ്ക്കുന്നതിനായ് ഗ്രാമീണ കർഷകർക്ക് പ്രയോജനപ്പെടു
ത്താവൂന്ന പദ്ധതിയുണ്ട് (ഈ ലിങ്ക് നോക്കുക വിശദ വിവരങ്ങൾക്കായ്…https://www.agrifarming.in/food-processing-subsidy-loan-nabard-inindia#:~:text=A%20subsidy%20of%20up%20to,5%20crores).
കേന്ദ്ര സർക്കാരിൻ്റെ ഈ പദ്ധതി പ്രകാരം ഗ്രാമീണ കാർഷികോല്പന്ന സംഭരണ- സംസ്കരണ യൂണിറ്റിനായ് 2.5 കോടിവരെ ധനസഹായം. ഇതിൽ 50 ശതമാനം സബ്ബ്സിഡി. അതായത് ഒന്നേകാൽ കോടി രൂപ തിരിച്ചട യ്ക്കേണ്ടതില്ല.
കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിൻ്റെ പദ്ധതി (ഇടുക്കി പാക്കേജിലുമിതുൾപ്പെട്ടിരുന്നു).
50 ശതമാനം സബ്സിഡി. യുപിഎ സർക്കാരിൻ്റെ വേളയിൽ 75 ശതമാനമായിരുന്നു. മോദി സർക്കാർ 50 ആക്കി കുറച്ചു.
ഒട്ടുമിക്ക ഗ്രാമങ്ങളിലും ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ സ്വകാര്യ – പൊതു മേഖലകളിലുണ്ട്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം യൂണിറ്റുകൾ റിലയൻസ്പോലുള്ള വൻകിട സൂപ്പർ മാർക്കറ്റുകളുടെ സംഭരണ-സംസ്ക്കരണ കേന്ദ്രങ്ങളായി മാറ്റപ്പെട്ടു! അവിടെങ്ങളിൽ ഇത്തരം കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന വിലക്ക് കർഷകർക്ക് ഉല്പന്നങ്ങൾ വിൽക്കേണ്ടിവരുന്ന നിർബ്ബ
ന്ധിതാവസ്ഥ. വില കുറവെന്ന് കണ്ടാൽ നിശ്ചിത കാലത്തേക്ക് ഉല്പന്നങ്ങൾ സംഭരിച്ചുവയ്ക്കാനിടമില്ല. കർഷകർക്കായ് നിർമ്മിക്കപ്പെട്ട അത്തരം സംഭരണ-സംസ്ക്കരണ സംരംഭങ്ങൾ മുൻ സൂചിപ്പിച്ച കോർപ്പറേറ്റുകളുടെ സംഭരണ
ശാലകളാക്കപ്പെട്ടു. സംഭരണ
ശാലകളുടെ ഉടമകൾ കോർപ്പറേറ്റുകളിൽ നിന്ന് വൻ വാടകയും കൈപ്പറ്റുന്നു. കേന്ദ്ര സബ്ബ്സിഡി + വാടക !
ഗ്രാമീണ കർഷകർക്കായ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഗ്രാമീണ കാർഷികോല്പന്ന സംഭരണ-സം
സ്ക്കരണ യൂണിറ്റുകൾ സബ്ബ്സിഡി വിഴുങ്ങുന്നതിനായ് മാത്രമായി മാറിയെന്ന ഖേദകരമായ കാഴ്ച്ച. യഥാർത്ഥ ഗുണഭോക്താക്കൾ കോർപ്പറേറ്റ് സൂപ്പർ മാർക്കറ്റുകൾ! ഗ്രാമീണ കർഷക സമൂഹത്തിന് ഗുണകരമാകണമെന്ന ലക്ഷ്യം അട്ടിമറിക്കപ്പെട്ടുവെന്ന ദുരവസ്ഥ.
കേരളത്തിലേക്ക് വരാം. ഇവിടെ അത്തരം സംരഭങ്ങൾ റീട്ടെയിൽ പഴം-പച്ചക്കറി സൂപ്പർമാർക്കറ്റുകളെന്ന നിലയിലാക്കപ്പെട്ടു. അവർ ഉല്പന്നങ്ങൾ പക്ഷേ സംഭരിക്കന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ! നാട്ടിലെ കർഷകർ കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പന്നങ്ങ
ളല്ലെന്നു മാത്രം. ഇനിയഥവാ നാട്ടിൽ നിന്നു ശേഖരിക്കപ്പെടുന്ന ഉല്പന്നങ്ങൾക്ക് തമിഴ്നാട്ടിൽ നിന്നെത്തുന്നവയ്ക്ക് നൽകുന്ന വില പോലും നൽകുന്നില്ല!
സർക്കാർ – സ്വകാര്യ മേൽനോട്ട
ത്തിൽ നാട്ടുചന്ത നടത്തിപ്പു
കാരുണ്ട്. ഇവർ പ്രാദേശിക കാർഷിക ഉല്പന്നങ്ങൾക്ക് നന്നേ ചെറിയ വിലയിട്ട് ഗ്രാമീണ കാർഷിക ഉല്പന്ന സംരംഭണ-സംസ്ക്കരണത്തിൽ നിന്ന് വ്യതിചലിച്ച് റീട്ടെയിൽ പഴം-പച്ചക്കറി കച്ചവടക്കാരായി മാറിയവർക്കായ് ശേഖരിക്കുന്നു. ചന്ത നടത്തിപ്പുകാരും കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരിൽ വൻ സബ്ബ്സിഡി കൈക്കലാക്കി പഴം-പച്ചക്കറി കച്ചവടക്കാരായി മാറിയവരും ഒത്തുകളിച്ചാണ് ഗ്രാമീണ കർഷകർ കഷ്ടപ്പെട്ട് അന്യായ കൂലി കൊടുത്ത് ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് ബോധപൂർവ്വം വിലയിടിക്കുന്നത്.
മധ്യവർത്തികളെ ഒഴിവാക്കി ഗ്രാമീണ കർഷകന് ചെലവിന് ആനുപാതികമായ വില വിളകൾക്ക് ലഭ്യമാക്കപ്പെടു
കയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മേൽനോട്ട ഗ്രാമീണ ചന്തകൾ നിലവിൽ വന്നത്. ഇന്നതിൻ്റെ പ്രവർത്തനം നാട്ടിലെ കേന്ദ്ര സർക്കാർ സബ്ബ്സിഡി വിഴുങ്ങുന്ന പഴം-പച്ചക്കറി കച്ചവടക്കാരുമായുള്ള ഒത്തുകളിയിലധിഷ്ഠിതമെന്നു പറഞ്ഞാൽ ഒട്ടും അധികപ്പറ്റാകില്ല.