തുർക്കി തെരുവുകളിൽ സ്ത്രീ മുന്നേറ്റം

തുർക്കി തെരുവുകളിൽ സ്ത്രീ മുന്നേറ്റം

Kk Sreenivasan

കെ.കെശ്രീനിവാസൻ

The article discusses the Turkish women’s agitation raising the slogan Stop Violence against Women

തുര്‍ക്കിയിലെ തെരുവുകളില്‍ സ്ത്രീ പ്രതിഷേധത്തിന്റെ ഇടിമുഴക്കങ്ങള്‍. സ്ത്രീകള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ക്കറുതി വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന രാജ്യാന്തര ഉടമ്പടിയില്‍ തുര്‍ക്കി തുടരുകയെന്നതും പ്രതിഷേധാര വങ്ങളില്‍ നിന്നുമുയര്‍ന്നുകേള്‍ക്കുന്നു – അല്‍-ജസീറ റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ക്രമാധീതമായി പെരുകയാണ്. സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ തോതും ഉയരുന്നു. ലിംഗാസമത്വത്തിനു പകരം സമത്വം. ഈ മുദ്രവാക്യമുയര്‍ത്തിയുള്ള സ്ത്രീ സംഘങ്ങള്‍ തുര്‍ക്കി തെരുവുകളെ ഇളക്കിമറിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുകയെന്ന  ആഹ്വാനമാണ് കൗണ്‍സില്‍ ഓഫ് യുറോപ്പ് ഉടമ്പടി അഥവാ ഇസ്താംബുള്‍ കണ്‍വെന്‍ഷന്‍. 2011 ലായിരുന്നു വിത്. ഈ ഉടമ്പടിയില്‍ നിന്ന് തുര്‍ക്കി ഭരണകൂടം പിന്മാറുമെന്ന ഊഹാപോഹങ്ങളുണ്ട്. തുര്‍ക്കി തെരുവുകളില്‍ വനിത പ്രതിഷേധ കൂട്ടപൊരിച്ചിലുകള്‍ക്ക് ഈ ഉഹാപോഹങ്ങളും കാരണമായിട്ടുണ്ട്. 2014 ലാണ് യുറോപ്പ് ഉടമ്പടി നിലവില്‍ വന്നത്.   സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നൈയാമിക വ്യവസ്ഥയാണ് യൂറോപ്പ് ഉടമ്പടി. ദാമ്പത്യത്തിലെ ബലാത്സംഗം. സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍. ഇതിനെല്ലാമെതിരെ സ്ത്രീകള്‍ക്ക് പരിരക്ഷയെന്നതാണ് ഉടമ്പടി ഉറപ്പു വരുത്തുന്നത്.

ഉടമ്പടി രൂപീകരിക്കപ്പെട്ടതിനു ശേഷം തുര്‍ക്കിയാണിത് ആദ്യം അംഗീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് എര്‍ദോഗന്‍ ഭരണക്കൂടം പിന്മാറാന്‍ തു നിയുന്നുവെന്നിടതാണ് തുര്‍ക്കി വനിതകളുടെ പോരാട്ടവീര്യം മുറുകിയിട്ടുള്ളത്.

സ്ത്രീവിരുദ്ധ അക്രമങ്ങള്‍ക്ക് മാപ്പില്ല. യുറോപ്പ് ഉടമ്പടി ഉടന്‍ നടപ്പിലാക്കുക. വനിതാ ഐക്യം നീണാള്‍ വാഴട്ടെ. ഈ വാക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പരസ്യ പത്രങ്ങള്‍ കയ്യിലേന്തിയുള്ള നൂറു കണക്കിന് വനിതകളുടെ വീറോടെയുള്ള ഐക്യത്തിന്റെ കാഹളമാണ് തുര്‍ക്കി തെരുവുകളില്‍ അലയടിക്കുന്നത്.

ഇസ്മീര്‍ നഗരത്തില്‍ പ്രക്ഷോഭകരെ തടയാന്‍ പോലിസ് ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ തെരുവുകളില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയെന്നതാണ് പോരാളികള്‍ പിന്തുടരുന്നതെന്ന് നാര്‍ വനിതാ കൂട്ടായ്മ ട്വിറ്ററില്‍ കുറിച്ചു. ഇതികം 10 പ്രക്ഷോഭകര്‍ പോലിസ് കസ്റ്റഡിയിലായിട്ടുണ്ട്.

അങ്കാറ, അദാന, അന്താലിയ നഗരങ്ങളും വനിതാ പ്രതിഷേധത്തിന്റെ ആരവങ്ങളിലാണ്. ‘ഞങ്ങള്‍ അവസാനിപ്പിക്കും സ്ത്രീ ഹത്യ’യെന്ന സ്ത്രീ കൂട്ടായ്യമ നിരത്തുന്ന കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 476 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാര്‍ഹികാന്തരീക്ഷ ത്തിലാണിതിലേറെയും.

ഇസ്താംബുള്‍ കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഇരുവശങ്ങളിലുമായി പ്രസിഡന്റ് ഏര്‍ദോഗന്റെ രണ്ട് മക്കള്‍ അണിനിരന്നിട്ടുണ്ട്. സ്ത്രീപരിരക്ഷയുടെ ഇസ്താംബുള്‍ കണ്‍വെണ്‍ഷന്‍ തര്‍ക്കങ്ങളും ചര്‍ച്ചകളും ആവശ്യങ്ങളും എര്‍ദോഗന്റെ കുടുംബാന്തരീക്ഷത്തിലുമെ ത്തിയിരിക്കുന്നുവെന്നവസ്ഥ! ഇനി തങ്ങള്‍ക്ക് കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഒരു വശത്ത് അടിച്ചമര്‍ത്തപ്പെടുന്നു. അക്രമത്തിന് വിധേയരാക്കപ്പെടുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഒരു ബന്ധത്തില്‍ ! ഇത് ഇനി അംഗീകരിക്കുവാനാകില്ല – ഇതാണ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമിയേ ഡെപ്യൂട്ടി ചെയര്‍മാനായിട്ടുള്ളവുമണ്‍ ആന്റ് ഡെമോക്രസി അസോസിയേഷന്‍ നിലപാട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി അംഗീകരിച്ച കണ്‍വെന്‍ഷനും നിയമനിര്‍മ്മാണവും കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നാണ് ഇസ്താംബുള്‍ കണ്‍വെന്‍ഷന്‍ വിരുദ്ധരുടെ വാദം. ഈ പക്ഷത്തുമുണ്ട് എര്‍ദോഗന്റെ സന്തതികള്‍. ഇതിനിടെ ഇസ്താംബൂളിന്റെ പേരിലറിയപ്പെടുന്ന കണ്‍വെന്‍ഷനില്‍ നിന്ന് പിന്മാറാന്‍ തുര്‍ക്കി അധികൃതര്‍ ആലോചിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണെന്ന ആംനസ്റ്റി ഇന്റര്‍നാഷണലിലെ വനിതാ അവകാശ ഗവേഷക അന്ന ബ്യൂസിന്റെ അഭിപ്രായം പ്രക്ഷോഭകരായ വനിതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

കണ്‍വെന്‍ഷനില്‍ നിന്നു പിന്മാറുവാനുള്ള എര്‍ദോഗന്‍ ഭരണകൂട ചര്‍ച്ച ഏറെ ആശങ്കാജനകമാണ്. പ്രത്യേകിച്ചും ലോക്ക് ഡൗണ്‍പോലുള്ള കോ വിഡ് -19 നടപടികളുടെ ഘട്ടത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ദുരുപയോഗം ചെയ്യുന്നവരുടെ പിടിയില്‍നിരവധി സ്ത്രീകളും പെണ്‍കുട്ടികളും കുടുങ്ങി കിടക്കുകയാണ് – എളുപ്പത്തില്‍ രക്ഷപ്പെടാനാകാതെ. ഈ സന്ദര്‍ഭത്തില്‍ സുരക്ഷയും പിന്തുണയുമാണ് അവര്‍ക്കെത്തിക്കേണ്ടത്. ഇതിനു പകരം പക്ഷേ സ്ത്രീപരിരക്ഷ ലക്ഷ്യമിടുന്ന ഉടമ്പടിയില്‍ നിന്നു പിന്മാറുവാനുള്ള ഭരണകൂട തിടുക്കം ഖേദകരമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഗവേഷക അന്ന ബ്യൂസിന്റെ ഈ അഭിപ്രായപ്രകടനം തുര്‍ക്കി വനിതകളുടെ അവകാശ പോരാട്ടത്തിലേക്കുള്ളരാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കലായിമാറിയിട്ടുണ്ട്.

Related Post