കൂട്ടാല ലൗ സിറ്റിയുടെ വാര്‍ഷികം

കൂട്ടാല ലൗ സിറ്റിയുടെ വിഷുദിനാഘോഷവും 12ാം വാര്‍ഷികവും എം.പി. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂട്ടാല പാലച്ചുവട് ഭഗവതി ക്ഷേത്രാങ്കണത്തിലായിരുന്നു ആഘോഷചടങ്ങുകള്‍. അര്‍ഹതപ്പെട്ട കുടംബങ്ങള്‍ക്കുള്ള അരി വിതരണം അസി. പൊലീസ് കമ്മീഷണര്‍ ടി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാസീരിയല്‍ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും മുഖ്യാതിഥികളായി. പഞ്ചായത്തംഗം വി.എസ് സുജിത്, കെ.സി. അഭിലാഷ്, പീച്ചി പൊലീസ് എസ്.ഐ വി.എ. ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കലാപരിപാടികള്‍ അരങ്ങേറി.

Related Post