പീച്ചിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി

പീച്ചിയില്‍ നിന്ന് മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് എം.പി.വിന്‍സെന്റ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട്, പീച്ചി, കണ്ണാറ, വലക്കാവ്, നടത്തറ, നെല്ലിക്കുന്ന് കിഴക്കേകോട്ട, ടൗണ്‍ വഴിയാണ് പുതിയ ബസ് സര്‍വ്വീസ്. രാവിലെ 5.30 ന് തൃശ്ശൂരില്‍ നിന്ന് പീച്ചിയിലേക്ക് സര്‍വ്വീസ് തുടങ്ങും. നടത്തറ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…