
കെ.കെ ശ്രീനിവാസൻ
കൊടിയ അഴിമതിയുടെ “കീർത്തി”സ്തംഭമായ കുതിരാൻതുരങ്കം തുറന്നുകൊടുക്കുവാൻ വിസമ്മതിക്കുന്നതിലൂടെ നിർമ്മാണത്തിലെ ഗരുരമായ പാകപ്പിഴകളും ക്രമക്കേടുകളും ദേശീയ പാതാ അഥോററ്റി തന്നെ സമ്മതിക്കുകയാണ്…
സത്യേന്ദ്ര ദുബെ ഇവിടെയില്ലാതെ പോയി… വായിക്കുക…
https://panancherynews.com/editors-voice/corruption-graph-shoots-up-in-india/
മണ്ണുത്തി – വടക്കുഞ്ചേരി ദേശീയ ആറുവരിപ്പാതയിലെ കുതിരാൻ തുരങ്ക നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾ ഗുരുതരമായ അപായങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ തുരങ്കം തുറന്നുകൊടുക്കപ്പെടുകയില്ല. വൻ അഴിമതിയുടെ തുരങ്കം തുറന്നുകൊടുക്കുന്നത് ദേശീയ പാതാ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാകും.
പവ്വർ ഗ്രിഡ് പദ്ധതി നിർമ്മാണത്തിനായി കുതിരാനിൽ ഗതാഗതം നിയന്ത്രണത്തിന് തുടക്കമിടുകയാണ്. നിയന്ത്രണങ്ങളിലേതുമില്ലാതെ തന്നെ കുതിരാൻ സദാ ഗതാഗതകുരക്കിന്റെ കേന്ദ്രമാണ്. അനിവാര്യ പവ്വർ ഗ്രിഡ് പദ്ധതി നിർമ്മാണ സാഹചര്യത്തിൽ പോലും താൽക്കാലികമായെങ്കിലും പണി തീർന്നിട്ടുണ്ടെന്ന് പറയുന്ന തുരങ്കം തുറന്നുനൽകില്ലെന്ന പിടിവാശിയിലാണ് ദേശീയ പാതാ അഥോറിറ്റി !
ഈ പിടിവാശിയിൽ തുരങ്ക നിർമ്മാണത്തിൽ ഗുരുതരമായ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്നത് പ്രകടമാവുകയാണ്. തുരങ്കം തുറന്നുകൊടുക്കുവാൻ വിസമ്മതിക്കുന്നതിലൂടെ നിർമ്മാണത്തിലെ ഗരുരമായ പാകപ്പിഴകളും ക്രമക്കേടുകളും ദേശീയ അഥോററ്റി തന്നെ സമ്മതിക്കുകയാണ്.
തുറന്നുകൊടുത്ത് സുരക്ഷാ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുവാൻ അഥോറിറ്റി തയ്യാറല്ല. തുരങ്കം തുറന്നുകൊടുത്ത് പ്രശ്നങ്ങളുണ്ടായാൽ സർവ്വ കള്ളങ്ങളും മാലോകരറിയും. അത്തരമൊരു അപഥം ചെയ്യാൻ ദേശീയപാതാ ഉദ്യോഗസ്ഥ വൃന്ദം തയ്യാറാകുമെന്ന് കരുതുക ബുദ്ധിശൂന്യത!
നിർമ്മാണത്തിലെ ഗുരുതര വീഴ്ച്ചകൾക്ക് ആരും മറുപടി പറയില്ല. ആരും ഉത്തരവാദിത്തവുമേറ്റെടുക്കുകയുമില്ല !! പതിവു് അഴിമതിയിലെന്ന പോലെ തന്നെ ഇവിടെയും ആരും ചോദിക്കാനും പറയാനുണ്ടാകില്ലെന്ന നന്നേ ബോധ്യത്തിലാണ്
ഉദ്യോഗസ്ഥ വൃന്ദം. ഇത്തരമൊരു ബോധ്യത്തിനു പിൻബലമായി ഉന്നത രാഷ്ട്രീീയ ബന്ധങ്ങളും.
നികുതിദായരുടെ 750 കോടിയോളം രൂപ കട്ടുമുടിപ്പിച്ച് ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ പട്ടികയിൽ കുതിരാൻ തുരങ്കങ്ങളും കണ്ണിചേർക്കപ്പെടുകയാണ്. അഴിമതിയുടെ “കീർത്തി” സ്തംഭമായ കാഴ്ചയായിമാറിയിക്കുന്നു കുതിരാൻ തുരങ്കങ്ങൾ. അനിവാര്യമായ ഈ സാഹചര്യത്തിൽ പോലും തുരങ്കം തുറന്നുകൊടുക്കുന്നില്ലെന്നതിൽ ഒരുക്കാലത്തും തുറന്നുകൊടുക്കപ്പെടാവൂന്ന വസ്ഥയിലെത്തുകിയില്ലെന്നതല്ലേ വ്യക്തമാകുന്നത്?
ബൂമർ എന്ന ആത്യാധുനിക യന്ത്രമുപയോഗിച്ച് പാറപൊടിയാക്കി തുരന്നെടുക്കുകയെന്നതായിരുന്നു പദ്ധതി. ഇതിനെ പക്ഷേ അട്ടിമറിച്ച് അത്യുഗ്ര സ്ഫോടനങ്ങൾ നടത്തി പാറ നീക്കം ചെയ്താണ് തുരങ്കങ്ങൾ നിർമ്മിച്ചത്. നിരന്തരമായ സ്ഫോടനങ്ങൾ കുതിരാൻ മലയുടെ അസ്ഥിവാരത്തെ പൂർണ്ണമായും തകിടംമറിച്ചു. മലയെ പാടേ ദുർബ്ബലമാക്കി. മണ്ണിടിച്ചിലുകളുടെ പ്രഭവകേന്ദ്രമാക്കി. മലയെ ഏതു നിമിഷത്തിലും തെന്നിമാറുന്ന ദുർബ്ബലമായവസ്ഥയിലേക്ക് തള്ളിയിട്ടു. കുതിരാൻ മലയുടെ ആവാസവ്യവസ്ഥ തന്നെ അവതാളത്തിലാക്കപ്പെട്ടു.
വൻ സ്ഫോടനങ്ങളിൽ മലയുടെ ഓരങ്ങളിലെ വീടുകളിൽ വൻവിള്ളലുകളുണ്ടായി. പദ്ധതി ബാധിതരായ ജനങ്ങളുടെ മുറവിളികൾ കാര്യമായി മുഖവിലക്കെടുക്കപ്പെട്ടില്ല. പരാതികൾ സമർപ്പിക്കപ്പെട്ടിട്ടും നഷ്ടപരിഹാരം ഉറപ്പിക്കപ്പെട്ടതുമില്ല. ഗത്യന്തരമില്ലാതെ പരിസരവാസികൾ കുടിയൊഴിഞ്ഞുപോകാൻ നിർബ്ബന്ധിക്കപ്പെട്ടു. പാതാ നിർമ്മാണത്തിലെ മെല്ലേപ്പോക്കിനെയും ക്രമക്കേടുകളെയും വൻ ഗതാഗതക്കുരുക്കിനെയുംപ്രതി പ്രാദേശിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിരന്തര പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കൊട്ടുമേ കുറവുണ്ടായില്ല. നിയമ പോരാട്ടങ്ങളും കണ്ടു. അതൊന്നും പക്ഷേ സൃഷ്ടിപരമായി വേണ്ടത്ര പ്രതിഫലിച്ചില്ലെന്നു മാത്രം! മറ്റൊരു തരത്തിൽ പറഞ്ഞാൽ അവയെല്ലാം അവഗണിക്കപ്പെട്ടു.
ഉപകരാറെടുത്ത തുരങ്ക നിർമ്മാണ കമ്പനി ഖനനം ചെയ്തതെടുത്ത പാറ വിറ്റ് കോടികൾ വാരിക്കൂട്ടി. പക്ഷേ തങ്ങൾക്കിനിയും കരാർ പ്രകാരം 200 കോടിയിലധികം കിട്ടാനുണ്ടെന്നാണ് ഉപക്കരാർ കമ്പനി പറയുന്നത്. അതേസമയം കരാറിന് വിരുദ്ധമായി ഖനനം ചെയ്തെടുത്ത പാറ വിറ്റ് കോടികൾ വാരിക്കൂട്ടിയതിന്റെ കണക്ക് പറയുന്നില്ല. ഇതൊന്നും പക്ഷേ അവരോടാരും ചോദിക്കുന്നുമില്ല!
നിർമ്മാണ കരാറിലെ പിശകുകൾ, കരാർ ലംഘനങ്ങൾ , നിർമ്മാണത്തിലെ പാകപ്പിഴകൾ… ഇവയെല്ലാം കാണേണ്ടവരും ചോദിക്കേണ്ടവരും ചൂണ്ടി കാണിക്കേണ്ടവരും തിരുത്തിക്കേണ്ടവരും ദേശീയ പാതാ അഥോറിറ്റിയാണ്. അവരത് പക്ഷേ കണ്ടില്ലെന്നു നടിച്ചു. കൂട്ടുനിന്നു. ഫണ്ടിൽ കയ്യിട്ടുവാരി. വൻ അഴിമതി. ഇതെല്ലാം ചൂണ്ടികാണിക്കാൻ ദേശീയ പാതാ അഥോറിറ്റിയുടെ ഉദ്യോഗസ്ഥ വൃന്ദത്തിൽ ഇവിടെ മറ്റൊരു വിസിൽ ബ്ലോവർ സത്യേന്ദ്ര ദുബെ( Satyendra Dubey was an Indian Engineering Service (IES) officer. He was the Project Director in the National Highways Authority of India (NHAI). He was murdered in Gaya after fighting corruption in the Golden Quadrilateral highway construction project) യില്ലാതെ പോയി!
സത്യേന്ദ്ര ദുബെയെക്കുറിച്ച് ഞാൻ 2013 സെപ്തമ്പറിൽ കലാകൗമുദി വാരികയിലും പാണഞ്ചേരി ന്യൂസ് ടോട്ട് കോമിലും എഴുതിയ ലേഖനത്തിനായ്-… വായിക്കുക….
…..ദേശീയപാതാ നിര്‍മ്മാണത്തിലെ അഴിമതികള്‍ അക്കമിട്ടുനിരത്തി പ്രധാനമന്ത്രികാര്യാലയത്തിന് (വാജ്‌പേയി) കത്തെഴുതിയ നാഷണല്‍ ഹൈവേ അഥോറിറ്റി എഞ്ചിനീയറായിരുന്ന സത്യേന്ദ്ര …..
https://panancherynews.com/editors-voice/corruption-graph…soots-up-in-india/
https://panancherynews.com/editors-voice/corruption-graph-shoots-up-in-india/