ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു. നിരവധി മന്ത്രിമാര്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയാബ് തീരുമാനിച്ചത് – അല്‍ ജസീറ റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ് രൂപീകരിക്കുന്നതുവരെ ഉത്തരവാദിത്വ സ്ഥാനത്തു തുടരാന്‍ നിര്‍ദ്ദേശിച്ചു.
ബെയ്റൂട്ട് തുറമുഖത്തുണ്ടായ വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 200 ഓളം മരണം. 6000 പേര്‍ക്ക് പരിക്ക്.