ദില്ലി ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയ്ക്ക് മരണാനന്തരം ധീരതക്കുള്ള മെഡൽ ലഭിച്ചു. ദില്ലി പോലിന് സ്‌പെഷ്യൽ സെല്ലിലായിരുന്നു ശർമ്മ.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച മെഡലുകൾ ലഭിച്ച പോലിസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. 215 പോലീസ് ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള മെഡലും 80 പേർക്ക് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലിസ് മെഡലും മികച്ച സേവനത്തിന് 631 പേർക്കും മെഡൽ ലഭിക്കും.
2008 സെപ്റ്റംബർ 19 നായിരുന്നു തെക്കൻ ദില്ലിയിലെ ബട്‌ല ഹൗസ് വെടിവെയ്പ്. ഒളിച്ചിരുന്ന അഞ്ച് തീവ്രവാദികളെ പിടികൂടു
ന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ശർമയക്ക് വെടിയേറ്റത്. പിന്നീട് ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.
1989 ൽ ദില്ലി പോലിസിൽ സബ് ഇൻസ്പെക്ടറായാണ് ശർമ്മ ജോലിയിൽ പ്രവേശിച്ചത്. സർവ്വീസിൽ മികവ് തെളിയിച്ചതിൻ്റെ അടിസ്ഥാന
ത്തിൽ ശർമ്മയ്ക്ക് പ്രമോഷൻ നൽകി 1995 ൽ ഇൻസ്പെക്ടറാക്കി. 2009 ൽ അശോക് ചക്ര ലഭിച്ചു.