റഷ്യൻ കലാഷ്‌നികോവിന് പുത്തൻ പതിപ്പ്

ഷ്യയുടെ ലോകപ്രശസ്ത കലാഷ്നികോവ്  ആയുധ ഫാക്ടറി  അതിനൂതന സാങ്കേതിക വിദ്യാമികവിൽ പുതിയ റൈഫിൾ നിർമ്മിച്ചു. നാറ്റോ 5.56എംഎം വെടിയുണ്ടകളുപയോഗിക്കുവാനുള്ള ശേഷിയോടെയാണ് കലാഷ്നി കോവിൻ്റെ നൂതന പതിപ്പ് – റഷ്യൻ ടിവി റിപ്പോർട്ട്.
എകെ (ഓട്ടോമാറ്റിക് കലാഷ്നികോവ് തോക്ക്) സീരീസിലെ ഏറ്റവും പുതിയ പതിപ്പിന് എകെ -19 എന്നാണ് പേരിട്ടിരിക്കുന്നത്. ആഗസ്ത് 23 മുതൽ 29 വരെ ആർമി -2020 ഇന്റർനാഷണൽ മിലിട്ടറി-ടെക്നിക്കൽ ഫോറത്തിൽ പുതിയ പതിപ്പ് അവതരിപ്പിക്കും.
2018 മുതൽ എകെ -12 സീരീസ് കലാഷ്നികോവ്
റഷ്യൻ സായുധസേനയുടെ ആയുധശേഖരത്തിലുണ്ട്.  ഭാരം കുറവടക്കം അനായസ പ്രയോഗ സൗകര്യങ്ങളോടുകൂടിയാണ് പുതിയ പതിപ്പ്.  എകെ -19 ന്റെ ബാരൽ നീളം 415 മില്ലിമീറ്റർ. ഭാരം 3.350 ഗ്രാം.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…