പാണഞ്ചേരി ന്യൂസ് ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

പാണഞ്ചേരി ന്യൂസ് ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേന്ദ്രീകൃത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍, പാണഞ്ചേരി ന്യൂസ് ഡോട്ട് കോം, ജൂലൈ 2 ശനിയാഴ്ച എം.പി വിന്‍സെന്റ് എം എല്‍ എ, ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ `കേരളവും ഇ ഗവേണന്‍സും എന്ന വിഷയത്തില്‍ കെ.വേണുവും കലാസാഹിത്യരംഗത്തെ ഐ ടി സ്വാധീനത്തെ കുറിച്ച് ഇ.സന്തോഷ് കുമാറും പ്രഭാഷണം നടത്തി.. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ സി.എം.ദാമോദരന്‍, പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.സമിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടിക്കാട് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി വിധു പി.പിക്ക് പാണഞ്ചേരി ന്യൂസ് പോര്‍ട്ടല്‍ ഉപഹാരം നല്‍കി. ചടങ്ങിന് ജെയിംസ് മാത്യു സ്വാഗതവും പത്രോസ് പുതിയമഠം നന്ദിയും പറഞ്ഞു.

Related Post

ലൂസിഫർ:  നാലാംകിട കച്ചവടസിനിമ പറയുന്നത്

ലൂസിഫർ: നാലാംകിട കച്ചവടസിനിമ പറയുന്നത്

മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ…
തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

  താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും പീച്ചി മേഖല കോൺഗ്രസ്സ്…
കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ…
ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം…
സാവിത്രി സദാനന്ദൻ പ്രസിഡന്റ്

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.