കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗാന്ധിജി ജന്മദിന വാർഷികം ആചരിച്ചു

കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗാന്ധിജി ജന്മദിന വാർഷികം ആചരിച്ചു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനവാർഷികത്തിന്റെ ഭാഗമായി
പാണഞ്ചേരി മണ്ഡലം 44 ാം ബൂത്ത് കോൺഗ്രസ് കുടുംബസംഗമം ബൂത്ത് പ്രസിഡണ്ട് എൽദോ സാബ്രിക്കലിന്റെ വസതിയിൽ സംഘടിപ്പിച്ചു.

ഗാന്ധിജിയെ അറിയുക, വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമുയർത്തിയുള്ള കുടും
സംഗമം കെപിസിസി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് എൽദോ അധ്യക്ഷതവഹിച്ചു.

64 കിലോഗ്രാം വെയിറ്റ് ലിഫ്റ്റിംഗിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ എമിത് തമ്പിക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അനുമോദന ട്രോഫി നൽകി ഹാരാർപ്പണം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ മുഖ്യപ്രഭാഷണം നടത്തി. ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി റോയി തോമസ്, മുൻ പഞ്ചായത്തംഗം ജോളി ജോർജ്, മണ്ഡലം സെക്രടറി കെപി പൗലോസ് എന്നിവർ  സംസാരിച്ചു.

Related Post

ലൂസിഫർ:  നാലാംകിട കച്ചവടസിനിമ പറയുന്നത്

ലൂസിഫർ: നാലാംകിട കച്ചവടസിനിമ പറയുന്നത്

മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ…
തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

  താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും പീച്ചി മേഖല കോൺഗ്രസ്സ്…
കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ…
ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം…
സാവിത്രി സദാനന്ദൻ പ്രസിഡന്റ്

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.