ബംഗ്ലാദേശിന് സദാ മുൻഗണനയെന്ന് ഇന്ത്യ

ബംഗ്ലാദേശിന് സദാ മുൻഗണനയെന്ന് ഇന്ത്യ

ബംഗ്ലാദേശ് സദാഇന്ത്യയുടെ മുൻഗണനാ രാഷ്ട്രമെന്ന്  ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ഷിൻങ്ക്റില.
കോോവിഡ്- 19 പ്രതിരോധ മരുന്നു കണ്ടുപിടിക്കപ്പെടുമ്പോൾ ബംഗ്ലാ ദേശിന് ഇന്ത്യ മുൻഗണന നൽകു മോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി പറ ഞ്ഞത് – എഎൻഐ റിപ്പോർട്ട്.
ആഗസ്ത് 18 മുതൽ 19 വരെ ഡാക്ക സന്ദർശനത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറി.

കോവിഡു – 19 പ്രതിരോധ നടപടികളിലെ സഹകരണത്തെപ്രതി ഇരു രാജ്യങ്ങളും ചർച്ച നടത്തി. കോവി ഡാനന്തര സമ്പദ് വ്യവസ്ഥകളെക്കുറിച്ചുള്ള കൂടിയാലോചനകളും നടന്നു.  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ഷിൻങ്ക്റില കൂടികാഴ്ച നടത്തി.
 ഇരു രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയായി. ആരോഗ്യ ചികിത്സാർത്ഥമുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടു.
10 ട്രെയിൻ എശ്ചിനുകൾ നൽകിയിതിന് പ്രധാനമന്ത്രി ഹസീന ഇന്ത്യയോട് നന്ദി അറിയിച്ചു. ഇന്ത്യ – ബംഗ്ലാദേശ് പദ്ധതികളെക്കുറിച്ചുള്ള അവലോകനത്തിനായിഇരു രാഷ്ടങ്ങളുടെയും വിദേശകാര്യ മന്ത്രിതല സമിതി ചേരുവാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്

Related Post