റോഡപകടം: നരഹത്യകേസ് റദ്ദാക്കാൻ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയിൽ

റോഡപകടം: നരഹത്യകേസ് റദ്ദാക്കാൻ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയിൽ

 

റോഡപകട മരണങ്ങളുമായി ബന്ധപ്പെട്ട നരഹത്യക്കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ദേശീയപാതാ അതോറിറ്റിയുടെ ഹർജി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ അപകട മരണങ്ങളുടെ ഉത്തരവാദിത്തം ദേശീയപാതാ അതോറിറ്റിയാണെന്നതിനാൽ അവർക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി.ജെ.കോടങ്കടത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീച്ചി പൊലീസാണ് അതോറിറ്റിക്കെതിരെ നരഹത്യ കേസ് റജിസ്ട്രർ ചെയ്തത്. അതോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണ കരാർ കമ്പനിയുമടക്കം ഒമ്പതു പേർക്കെതിരെയാണ് നരഹത്യ കേസ് .

ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി.കെ സുരേഷ്, ചെയർമാൻ യുദീർ സിങ് മാലിക് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. മറ്റൊരു കേസിൽ ദേശീയ പാതയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് പക്ഷേ പാലിക്കുന്നതിൽ അതോറിറ്റി ഗുരുതരമായ വീഴ്ചവരുത്തി. ഹൈകോടതി നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനിടെ തന്നെ ദേശീയ പാത അപകടങ്ങളിൽ 18 ജീവനുകൾ പൊലിഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അതോറിറ്റിക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണമെന്നാവശ്യവുമായി അഡ്വ. ഷാജി കോടങ്കടത്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. നരഹത്യ കേസിനെതിരെയുള്ള അതോറിറ്റിയുടെ ഹർജി പ്രകാരം ഹൈകോടതി പൊലിസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Post

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സോണിയാ ഗാന്ധിയുടെ ജന്മദിനമാഘോഷിച്ചു

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സോണിയാ ഗാന്ധിയുടെ ജന്മദിനമാഘോഷിച്ചു

യു പി എ ചെയർപേഴ്സൺ സോ  ണിയാഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിന്റ ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും…
പട്ടിക്കാട് ഫുട്ബോൾ മേള ജനുവരി ഏഴ് മുതൽ 13 വരെ

പട്ടിക്കാട് ഫുട്ബോൾ മേള ജനുവരി ഏഴ് മുതൽ 13 വരെ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ ട്ടിക്കാട് ഫ്രണ്ട്സ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് സീസൺ – 3 ജനുവരി ഏഴ് മുതൽ 13…
ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ഇന്ന്, ഡിസംബർ 8, 2018, രാത്രി 8.30 ന് സീകേരളം  ചാനൽ ഡികെഡി  ഡാൻസ് റിയാലിറ്റി ഷോയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്…
കുടുംബശ്രീ സ്ക്കൂൾ ഉദ്ഘാടനം

കുടുംബശ്രീ സ്ക്കൂൾ ഉദ്ഘാടനം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട കുടുംബശ്രീ സ്കൂൾ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക്പഞ്ചായത്ത്…
കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗാന്ധിജി ജന്മദിന വാർഷികം ആചരിച്ചു

കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗാന്ധിജി ജന്മദിന വാർഷികം ആചരിച്ചു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനവാർഷികത്തിന്റെ ഭാഗമായി പാണഞ്ചേരി മണ്ഡലം 44 ാം ബൂത്ത് കോൺഗ്രസ് കുടുംബസംഗമം ബൂത്ത് പ്രസിഡണ്ട്…

Leave a Reply