പാണഞ്ചേരിന്യൂസ് ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

പാണഞ്ചേരിന്യൂസ് ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേന്ദ്രീകൃത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍, പാണഞ്ചേരി ന്യൂസ് ഡോട്ട് കോം, 2011ജൂലൈ 2 ശനിയാഴ്ച എം.പി വിന്‍സെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ `കേരളവും ഇ ഗവേണന്‍സും എന്ന വിഷയത്തില്‍ കെ.വേണുവും കലാസാഹിത്യരംഗത്തെ ഐ ടി സ്വാധീനത്തെ കുറിച്ച് ഇ.സന്തോഷ് കുമാറും പ്രഭാഷണം നടത്തി.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ സി.എം.ദാമോദരന്‍, പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.സമിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടിക്കാട് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി വിധു പി.പിക്ക് പാണഞ്ചേരി ന്യൂസ് പോര്‍ട്ടല്‍ ഉപഹാരം നല്‍കി.

 വാർത്താ പോർട്ടൽ പാണഞ്ചേരിന്യൂസ്.കോമിന്റെ അനിവാര്യതയെപ്രതി എഡിറ്റർ കെ.കെ.ശ്രീനിവാസൻ ആ മുഖപ്രസംഗം നടത്തി.

ചടങ്ങിന് ജെയിംസ് മാത്യു സ്വാഗതവും പത്രോസ് പുതിയമഠം നന്ദിയും പറഞ്ഞു.

Related Post

കൊമ്പഴ സെന്റ് മേരീസ്  മലങ്കര കത്തോലിക്കചർച്ച് സണ്ടേ സ്കൂൾ വാർഷികാഘോഷം

കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കചർച്ച് സണ്ടേ സ്കൂൾ വാർഷികാഘോഷം

  കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ സണ്ടേസ്കൂളിന്റെ അറുപത്തിരണ്ടാം വാർഷികാഘോഷം 2020 ജനുവരി 27ന് സമുചിതമായി കൊണ്ടാടി.…
കൊമ്പഴ സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം-2020

കൊമ്പഴ സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം-2020

  കൊമ്പഴ സെന്റ് മേരീസ് പബ്ലിക്ക് സ്ക്കൂൾ മുപ്പതാം വാർഷികം ആഘോഷിച്ചു. മുവ്വാറ്റുപുഴ രൂപതാ വിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മാനേജർ ഫാദർ…
ഉപേക്ഷിക്കപ്പെടുന്നവസ്ഥയിൽ കുതിരാൻ തുരങ്കം; ഇവിടെയൊരു സത്യേന്ദ്ര ദുബെയില്ലാതെ പോയി…

ഉപേക്ഷിക്കപ്പെടുന്നവസ്ഥയിൽ കുതിരാൻ തുരങ്കം; ഇവിടെയൊരു സത്യേന്ദ്ര ദുബെയില്ലാതെ പോയി…

  കെ.കെ ശ്രീനിവാസൻ കൊടിയ അഴിമതിയുടെ “കീർത്തി”സ്തംഭമായ കുതിരാൻതുരങ്കം തുറന്നുകൊടുക്കുവാൻ വിസമ്മതിക്കുന്നതിലൂടെ നിർമ്മാണത്തിലെ ഗരുരമായ പാകപ്പിഴകളും ക്രമക്കേടുകളും ദേശീയ പാതാ…
സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കിലക്ക് സ്വീകരണം

സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കിലക്ക് സ്വീകരണം

തൃശൂർ കൊമ്പഴ  സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സൗത്ത് ഏഷ്യൻ അണ്ടർ-16 നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീം…
അച്ഛൻ – മകൾ വർണക്കൂട്ടുകൾ കാണാൻ പീച്ചി പൊലീസ് സംഘം

അച്ഛൻ – മകൾ വർണക്കൂട്ടുകൾ കാണാൻ പീച്ചി പൊലീസ് സംഘം

തൃശൂർ തെക്കുംപ്പാടം കോരംക്കുളം മഹാവിഷ്ണു – ധർമ്മശാസ്താ ക്ഷേത്ര പെയിന്റിങ്ങുകൾ കാണാൻ പീച്ചി പൊലീസ് സംഘമെത്തി. സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ…