രാഹുല്‍ ഗാന്ധിയുടെ  അറസ്റ്റ് :  പ്രതിഷേധം ആളിക്കത്തുന്നു

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് : പ്രതിഷേധം ആളിക്കത്തുന്നു

¢

സി ബി ഐ ഡയറെക്ടർ സ്ഥാനത്തു നിന്നും അലോകവർമയെ മാറ്റിയ പ്രധാനമന്ത്രിയുടെ നിയമവിരുദ്ധ നടപടിയിലും സി ബി ഐയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  രാജ്യത്തെ സി ബി ഐ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ  പ്രധിഷേധ പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ  ലീലാമ്മ തോമസ് പ്രതിഷേധം ഉത്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സി ബി ഐ അനേഷണം അട്ടിമറിക്കുന്നത് വൻ അഴിമതി നടന്നതിനാലാണ് എന്നും ഒറ്റ രാത്രി കൊണ്ടു സി ബി ഐ ഡയറെക്ടർ അലോക് വർമ്മയെ നീക്കിയത് നിയമ വിരുദ്ധ നടപടിയാണ്ന്നു അധ്യക്ഷ പ്രസംഗത്തിൽ കെ സി അഭിലാഷ്  പറഞ്ഞു. 

ഡി സി സി ജനറൽ സെക്രട്ടറി ടി എം രാജീവ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രെസിഡണ്ട്മാരായ ജോസ് പാലോക്കാരൻ , ഷിബു പോൾ , സി വി ജോസ് , ഷിജോ പി ചാക്കോ , ജേക്കബ് പോൾ , ബാബു കൈതാരം , കെ പി എൽദോസ് , രാജേഷ് കുളങ്ങര ,ജിജോ മണ്ണുത്തി ,ആന്റോ അഗസ്റ്റിൻ , ബിന്ദു കാട്ടുങ്ങൽ , ബെന്നി കദളിക്കാട്ടിൽ , ജോൺസൺ പോന്നോർ , പി പി റെജി , എ കെ ഉണ്ണികൃഷ്ണൻ , ഷിബു പീറ്റർ , സി മോഹനൻ , ടി എം ജോർജ് , ജോയ്സൻ ആച്ചാണ്ടി , ജിത് ചാക്കോ , നിബു ചിരംബാട്ട   തുടങ്ങിയവർ നേതൃത്വം നൽകി 

Related Post

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽബാഡ്മിന്റൺ ടൂർണ്ണമെന്റ്

കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ…
ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ വാഹന പ്രചരണ ജാഥ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കെ.പി.സി.സി അംഗം…
സാവിത്രി സദാനന്ദൻ പ്രസിഡന്റ്

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.
കുഞ്ഞപ്പേട്ടൻ നിര്യാതനായി

കുഞ്ഞപ്പേട്ടൻ നിര്യാതനായി

ആൽപ്പാറ ശാന്തിനഗർ ഇലവുംതറപ്പിൽ മത്തായി മകൻ മാത്യൂ (കുഞ്ഞപ്പൻ -7 5 ) നിര്യാതനായി. വെള്ളിയാഴ്ച 14 ഡിസംബർ 2018…
താമര വെള്ളച്ചാൽ ദളിത് കോൺഗ്രസ്

താമര വെള്ളച്ചാൽ ദളിത് കോൺഗ്രസ്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പീച്ചി താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ ദളിത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് മെമ്പറും ദളിത്…