ആഗോള നിരായുധീകരണമല്ല, പക്ഷേ റഷ്യൻ ആയുധീകരണം

ആഗോള നിരായുധീകരണമല്ല, പക്ഷേ റഷ്യൻ ആയുധീകരണം

ഗോള നിരായുധീകരണ ദൗത്യങ്ങളെ ദുർബ്ബലമാക്കി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഫയറിങ്ങിന് സജ്ജമാക്കി റഷ്യ. മോസ്കോയുടെ തെക്കുപടിഞ്ഞാറുള്ള കലുഗ മേഖലയിലെ കോസെൽസ്ക് സൈനീക താവളത്തിലാണ് ഒന്നിലേറെ ന്യൂക്ലിയർ പോർമുനകൾ വഹിയ്ക്കാൻ ശേഷിയുള്ള പുതിയ യാർസ് മിസൈൽ സജ്ജമാക്കിയിട്ടുള്ളതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഒന്നിലധികം ആണ്  പോർമുനകൾ (nuclear warheads) വഹിയ്ക്കാനും പരാശ്രയമില്ലാതെ അവ സ്വമേധയാ വിവിധ ലക്ഷ്യങ്ങളിലെത്തിക്കുന്നതിനും ശേഷിയുള്ള
 റീ-എൻട്രി വെഹിക്കിൾ എംഐആർവി)   സംവിധാനത്തോടെയാണ് 23 മീറ്റർ നീളമുള്ള RS-24 (Yars) മിസൈൽ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്.
ആയുധപുരയിൽ നിന്ന് ഭീ മാകാര മിസൈൽ ആവനാഴിയിലെത്തിക്കുന്നതിൻ്റെയും   അത് ഫയറിങ്ങിന് സജ്ജമാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ആകർഷണീയ റോക്ക് സംഗീത അകമ്പടിയിൽ  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
റഷ്യയുടേതാണ് ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം .
അമേരിക്ക തൊട്ടുപിന്നിൽ.   ലോകത്തെ 90 ശതമാനം ആണവായുധങ്ങളും റഷ്യ – യു എസ് അധീനതയിലാണ്. ഫെഡറേഷൻ ഓഫ് അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് റഷ്യയിൽ ഏകദേശം 5889 ആണവ പോർമുനകളുണ്ട്. ഇതിൽ  ഓരോരുത്തരം  1670 തന്ത്രപ്രധാനമ ആണവ പോർമുനകൾ (strategic nuclear warheads) വിന്യസിച്ചിട്ടുണ്ട്.
 ലോകത്തിലെ ഈ ഇരു വൻ ആണവശക്തികൾ  വിവിധ കാലഘട്ടങ്ങളിൽ
ആണവായുധ മുക്ത  ലോകമെന്നതിലൂന്നിയുള്ള അഥവാ ആണാവ നിരായുധീകരണത്തിലൂന്നിയുള്ള ചർച്ചകളിലേർപ്പെട്ടിരുന്നു. സ്ട്രാറ്റജിക്ക് ആംസ് റിഡ്ക്ഷഷൻ ട്രിറ്റി (Strategic Arms Limitation Treaties- STARTs), സ്ട്രാറ്റജിക്ക് ആംസ് ലിമിറ്റേഷൻ ട്രിറ്റി (Strategic Arms Reduction Treaties- SALTs) , ആൻ്റി ബാലിസ്റ്റിക്ക് ട്രിറ്റി (Anti Ballistic Treaty- ABMT) പോലുള്ള ഉടമ്പടി ചർച്ചകൾ പലവട്ടം അരങ്ങേറിയിട്ടുണ്ട്.
പരമ്പരകളായി നടന്ന ഇത്തരത്തിലുള്ള ചർച്ചകൾ  ആണവ നിരായുധീകരണ ദിശയിൽ ഗുണപരമായിരുന്നു. എന്നാൽ മാറിയ ലോക ക്രമത്തിൽ ഈ ഇരു ആണവ രാഷ്ട്രങ്ങൾ  ആണവ മുക്ത ലോകമെന്നതിലൂന്നിയുള്ള തുടർ ചർച്ചകളിൽ വ്യാപൃതരാകുന്നതിൽ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതിൻ്റെ പ്രതിഫലനമായിട്ടുവേണം  റഷ്യയുടെ ആണവായുധ പോർമുന വഹിയ്ക്കാനാകുന്ന യാർസ് ഭൂഖണ്ഡാന്തര മിസൈൽ വിന്യാസത്തെ കാണാൻ.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…