ഒബാമയുടെ രാഹുൽ പരാമർശത്തിനെതിരെ ശിവസേന

ഒബാമയുടെ രാഹുൽ പരാമർശത്തിനെതിരെ ശിവസേന

രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയുടെ അഭിപ്രായത്തിനെതിരെ ശിവസേന രംഗത്ത്. ഇന്ത്യയെക്കുറിച്ച് ഒബാമക്ക് ഒരു ചുക്കുമറിയില്ല. വിദേശ രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ നേതാക്കൾക്ക് മാർക്കിടുന്ന രീതി ശരിയല്ല. യുഎസ് ട്രംപ് ഭ്രാന്തനാണെന്ന് ഒരു ഇന്ത്യക്കാരനും പറയില്ല. രാഹുലിനെക്കുറിച്ചുള്ള ഒബാമയുടെ അഭിപ്രായപ്രകടനം അനുചിതമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗവുട്ട് പറഞ്ഞു – എഎൻഐ റിപ്പോർട്ട്

രാഹുൽ ഗാന്ധി മറ്റുള്ളവരിൽ മതിപ്പുള്ളവാക്കാൻ മിടുക്കനാണ്. എന്നാൽ അതിനുത്തക്ക അഭിരുചിയോ അത്യുത്സാഹമോ പ്രകടിപ്പിക്കുന്നതിൽ രാഹുൽ പിറകിലാണെന്നാണ് ഒബാമ തൻ്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ദിവസമതിൻ്റെ റിവ്യൂ ന്യുയോർക്ക് ടൈംസ് പ്രസിദ്ധികരിച്ചിരുന്നു.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…