പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷന് എതിര്‍വശത്ത് ഓര്‍ത്തോഡോക്‌സ് ബസേലിയസ് ചര്‍ച്ചി (കരിപ്പ്കുന്ന്) ന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് നെല്‍പ്പാടം മണ്ണിട്ടു നികത്തി. കരിപ്പ്കുന്ന് ചര്‍ച്ചിന്റെ തന്നെ ഉടമസ്ഥതയിലുള്ള എം.ജി.എം ഷോപ്പിങ്ങ് കോപ്ലംക്‌സിന് പിറകിലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. ശനി, ഞായര്‍ ഒഴിവ് ദിവസങ്ങളില്‍ രാത്രിയും പകലുമാണ് ഭൂമി നികത്തിയത്. ഭൂമി നികത്തുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയരുവാനിടയുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണത്രേ അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതിരിക്കുവാന്‍ ഒഴിവുദിനങ്ങളിലാണ് മണ്ണിട്ട് നികത്തിയത്.ചര്‍ച്ച് ചെമ്പൂത്തറ സ്വദേശിയില്‍ നിന്നാണ് കൃഷിയിറയ്ക്കാതെ കിടന്നിരുന്ന വയല്‍ വാങ്ങിയത്. വില്ലേജ് രേഖ പ്രകാരം ഭൂമി വയലാണ്. നെയല്‍വയല്‍ തണ്ണീര്‍തട നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് വയല്‍ നികത്തിയതെന്നുള്ള വ്യാപകമായ ആക്ഷേപമുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെയും റവന്യൂ അധികൃതരുടെയും മറ്റും ഒത്താശയോടെയാണത്രേ വയല്‍ നികത്തിയത്.
പീച്ചി റോഡിന് സമീപം വയല്‍ നികത്തല്‍
posted by on on 03 February 12 at 03:20 PM